കൊച്ചി: എന്ജിന് ഓയിലിന്റെ അളവ് അടിയന്തര സാഹചര്യത്തിലേക്ക് താഴ്ന്നതിനെ തുടര്‍ന്ന് കൊച്ചിയില്‍ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തിരമായി തിരിച്ചിറക്കി. കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന IX 415 ബോയിങ് 737 വിമാനമാണ് യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി കൊച്ചിയിലേക്ക് തന്നെ മടക്കിയെത്തിച്ചത്.
ടേക്ക് ഓഫിന് ശേഷം 36000 അടി ഉയരത്തില്‍ സഞ്ചരിക്കവെ വിമാനത്തിന്റെ ഒന്നാമത്തെ എന്‍ജിനിലെ ഓയില്‍ പ്രഷര്‍ വേഗത്തില്‍ താഴുന്നത് പൈലറ്റുമാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഈ എന്‍ജിന്റെ പ്രവര്‍ത്തനം പൈലറ്റുമാര്‍ നിര്‍ത്തിവെക്കുകയും അബുദാബിയിലേക്കുള്ള യാത്ര ഉപേക്ഷിച്ച് കൊച്ചിയിലേക്ക് മടങ്ങാന്‍ തീരുമാനിക്കുകയും ആയിരുന്നു.
സംഭവം നടക്കുമ്പോള്‍ വിമാനം ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ തന്നെയായിരുന്നതിനാല്‍ സാങ്കേതിക തകരാറുകള്‍ പരിഹരിക്കാനുള്ള സൗകര്യം മുന്‍നിര്‍ത്തിയാണ് കൊച്ചിയിലേക്ക് തന്നെ തിരികെ ഇറക്കാന്‍ തീരുമാനിച്ചതെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വൃത്തങ്ങള്‍ അറിയിച്ചു. വിമാനം സുരക്ഷിതമായി ഇറക്കിയ ശേഷം യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ അബുദാബിയിലേക്ക് അയച്ചു.
അതേസമയം ഇത് ഓഗസ്റ്റ് അവസാന ആഴ്ചയില്‍ നടന്ന സംഭവമാണെന്നും തകരാറിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ച് കൂടുതല്‍ ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമല്ലെന്നും കൊച്ചി രാജ്യാന്തര വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
