കോഴിക്കോട്: മാളിൽ നിന്നു മോഷണം നടത്തിയ ഡിജിറ്റൽ മാർക്കറ്റിംഗ് വിദ്യാർഥികൾ അറസ്റ്റിൽ. പെരിന്തൽമണ്ണ പുളിക്കതൊടി വീട്ടിൽ മുഹമ്മദ് ഷമീൽ (20), തൊട്ടേക്കാട് ആലിക്കപറമ്പിൽ വീട്ടിൽ സബിത (19) എന്നിവരാണ് പിടിയിലായത്.
സംഭവ സ്ഥലത്തെയും, സമീപ പ്രദേശങ്ങളിലെയും നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും പ്രതികളെക്കുറിച്ച് മനസിലാക്കുകയും മെഡിക്കൽ കോളജ് പരിസരത്ത് വച്ച് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
ഒക്ടോബർ 18ന് വൈകുന്നേരം ഹൈലൈറ്റ് മാളിലെ നെസ്റ്റോ സൂപ്പർ മാർക്കറ്റിൽ ഹെൽത്ത് ആൻഡ് ബ്യൂട്ടി വിഭാഗത്തിൽ വിൽപ്പനയ്ക്ക് വച്ചിരുന്ന എണ്ണായിരം രൂപയോളം വിലവരുന്ന ഉത്പന്നങ്ങൾ പ്രതികൾ മോഷ്ടിക്കുകയായിരുന്നു. തുടർന്ന് സ്ഥാപനത്തിലെ ജീവനക്കാരനായ സുജിത് കുമാറിൻറെ പരാതിയിൽ പന്തീരാങ്കാവ് പൊലിസ് കേസ് രജിസ്റ്റർ ചെയ്തു.
പ്രതിയായ സബിതയുടെ പേരിൽ സെപ്റ്റംബർ 22ന് അരയിടത്തുപാലം ഗോകുലം മാളിലെ നെസ്റ്റോ സൂപ്പർ മാർക്കറ്റിൽ നിന്നും 1000 രൂപയോളം വിലവരുന്ന ചോക്ലേറ്റുകൾ മോഷണം നടത്തിയതിന് മറ്റൊരു കേസ് നിലവിലുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
