തിരുവനന്തപുരം: സംസ്ഥാനത്ത് 31,761 കോടി രൂപയുടെ കിഫ്ബി പ്രവർത്തനം തുടരുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. കിഫ്ബി പദ്ധതികൾ അട്ടിമറിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തുടങ്ങിവെച്ച പദ്ധതി പൂർത്തിയാക്കും. 25,000 കോടി രൂപയുടെ പദ്ധതി പൂർത്തിയായി. പൂർത്തിയാക്കാനുള്ളവയ്ക്ക് പണം എവിടെ നിന്ന് എന്നതിന് ഒരു ഊഹവും ഇല്ല. ഏറ്റെടുത്ത പദ്ധതി പൂർത്തിയാക്കാൻ 70,000 കോടി രൂപ വേണം. വരുമാനം വരുന്ന പദ്ധതികൾ കിഫ്ബിക്ക് ഇല്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
കിഫ്ബി വഴിയുള്ള കടമെടുപ്പ് തുടരുന്നതിൽ ധനമന്ത്രിയായിരിക്കെ കെ എൻ ബാലഗോപാൽ ഉയർത്തിയ എതിർപ്പ് മുഖ്യമന്ത്രി ആയുധമാക്കി. കോർപറേറ്റ് വത്കരണ അജണ്ട എന്ന വാക്കിനെ മുഖ്യമന്ത്രി പരിഹസിച്ചു.
കിഫ്ബിയുടെ പല നീക്കങ്ങളെയും എതിർത്ത കെ എൻ ബാലഗോപാലിനെ കൊണ്ട് തന്നെ നോട്ടീസ് അവതരിപ്പിച്ചുവെന്ന് പറഞ്ഞ മുഖ്യമന്ത്രി വിദഗ്ധസമിതി സമർപ്പിച്ച റിപ്പോർട്ട് എങ്ങനെയാണ് കോർപറേറ്റ് വൽകരണ അജണ്ടയാകുന്നതെന്ന് ചോദിച്ചു. അന്ന് ബാലഗോപാൽ അത് എതിർത്തതും കോർപറേറ്റ് വത്കരണത്തിന്റെ ഭാഗമാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
