വിജിലൻസ് ടി സെക്ഷൻ വിവരങ്ങൾ രഹസ്യമാക്കിയ സർക്കാർ നടപടിക്കെതിരെ ഹർജി

OCTOBER 28, 2026, 12:02 AM

കൊച്ചി: വിജിലൻസിന്റെ രഹസ്യവിഭാഗങ്ങളെ (ടി സെക്ഷൻ - ടോപ്പ് സീക്രട്ട് സെക്ഷൻ) വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയ സംസ്ഥാന സർക്കാർ നടപടിക്കെതിരെ പൊതുതാൽപര്യ ഹർജി. ഉത്തരവിൽ അടിയന്തര സ്റ്റേ വേണമെന്നാണ് ആവശ്യം.  ഉത്തരവ് വിവരാവകാശ നിയമത്തിന്റെ അന്തസ്സ് തകർക്കുമെന്ന് ഹർജിയിൽ പറയുന്നു. 

ഈ മാസം ഒക്ടോബർ 22നാണ് സംസ്ഥാന സർക്കാർ വിജിലൻസിൻ്റെ ടി1, ടി2 സെക്ഷനുകളെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കി ഗസ്റ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതിനെതിരെയാണ് ഹർജി. 

വിജിലൻസ് മുൻ ലീഗൽ അഡ്വൈസർ അഡ്വ. പി കെ മുരളീകൃഷ്ണൻ ആണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ആർടിഐ കേരള ഫെഡറേഷൻ എന്ന സംഘടനയും ഹർജി നൽകിയിട്ടുണ്ട്. സർക്കാർ നടപടി വിവരാവകാശ നിയമത്തിൽ അനാവശ്യ നിയന്ത്രണം കൊണ്ടുവരുന്നതാണെന്ന് ഹർജിക്കാരനായ പി കെ മുരളീകൃഷ്ണൻ ഹർജിയിൽ പറയുന്നു. വിജിലൻസ് ഒരു സുരക്ഷ ഏജൻസി അല്ലെന്നും അഴിമതി അന്വേഷിക്കുന്ന ഏജൻസി മാത്രമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.  

vachakam
vachakam
vachakam

 നിലവിൽ കേസുകളിൽ ഇരയാക്കപ്പെടുന്നവർക്ക് ടി സെക്ഷനുകളിലെ വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം ലഭ്യമായിരുന്നു. ഇത് തടയുന്നതാണ് പുതിയ ഉത്തരവ്. ഇതിനെതിരെ വിമർശനങ്ങൾ ഉയർന്നതിനിടെയാണ് ഹൈക്കോടതിയിൽ ഹർജികളും എത്തിയിരിക്കുന്നത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam