സ്കൂട്ടറിൽ പോയ ഭാര്യയെ ബൈക്കിലെത്തി തടഞ്ഞ്  ഭർത്താവ്   വെട്ടിപ്പരിക്കേൽപ്പിച്ചു

OCTOBER 28, 2026, 2:26 AM

 തിരുവനന്തപുരം:  തിരുമലയിൽ ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു. ബുധനാഴ്ച രാവിലെ 9:54നാണ് സംഭവം.  പാച്ചല്ലൂർ സ്വദേശി വിജയനാണ് ഭാര്യ സീമയെ വെട്ടുകത്തികൊണ്ട് ആക്രമിച്ചത്. 

 ജോലിക്കായി സ്കൂട്ടറിൽ പോകുകയായിരുന്ന സീമയെ ബൈക്കിൽ പിന്തുടർന്നെത്തിയ വിജയൻ നടുറോഡിൽ വെച്ച് ആക്രമിക്കുകയായിരുന്നു. ജീവൻ രക്ഷിക്കാനായി സീമ തൊട്ടടുത്തുള്ള കടയിലേക്ക് ഓടിക്കയറുകയായിരുന്നു. പരിക്കേറ്റതിനെ തുടർന്ന് സീമ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ സീമയുടെ മൊഴി രേഖപ്പെടുത്തിയ മലയിൻകീഴ് പൊലീസ് കേസെടുത്തുവെന്നാണ് വിവരം. പ്രതിയായ വിജയനെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

 സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. 12 വർഷമായി ഇരുവരും തമ്മിൽ പിരിഞ്ഞു കഴിയുകയായിരുന്നു. കുടുംബ തർക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് സീമയുടെ സഹോദരൻ പറഞ്ഞു. കടയുടമ തടഞ്ഞതുകൊണ്ടാണ് സീമ രക്ഷപ്പെട്ടതെന്നും സഹോദരൻ കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam