പിഎസ്‍സി പരീക്ഷ തട്ടിപ്പ് കേസിൽ ആദ്യ അറസ്റ്റ് 

OCTOBER 28, 2026, 2:21 AM

തിരുവനന്തപുരം: സംസ്ഥാനത്തെ പിഎസ്‍സി പരീക്ഷ തട്ടിപ്പ് കേസിൽ  ആദ്യ അറസ്റ്റ് ഉണ്ടായിരിക്കുകയാണ്.  മുൻ ഉദ്യോ​ഗസ്ഥൻ പി സതീഷാണ്  അറസ്‌റ്റിലായത്. ‌

കോഴിക്കോട് നിന്നാണ് ഇയാളെ അറസ്‌റ്റ് ചെയ്തത്.   ഇന്നു തന്നെ തിരുവനന്തപുരത്ത് എത്തിക്കും. വിവാദ പരീക്ഷയുടെ മൂല്യ നിർണ്ണയ ചുമതല സതീഷിനായിരുന്നു. സതീഷ് കഴിഞ്ഞ വർഷം വിരമിക്കുകയും ചെയ്തു.

ആസൂത്രണ ബോർഡ് നിയമന തട്ടിപ്പിലാണ് അറസ്റ്റ്. പരീക്ഷ വിഭാഗത്തിൻ്റെ ചുമതലയുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് കേസിൽ സതീഷിനെ പ്രതി ചേർത്തത്. 

vachakam
vachakam
vachakam

 പിഎസ്‌സി ചെയര്‍മാന്‍ എം.ആര്‍.ബൈജുവിനെ ഇന്ന് എസ്‌ഐടി ചോദ്യം ചെയ്യാനിരിക്കെയാണ് മുന്‍ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസില്‍ സതീഷിനെതിരെയും പരീക്ഷാ വിഭാഗം അഡീ. സെക്രട്ടറി ആര്‍.ഹരിക്കെതിരെയും സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു.  വിഷയത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണു സൂചന.   


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam