പത്തനംതിട്ട: ദിവസേന നിരവധി റോഡ് അപകടങ്ങൾ നടക്കുന്ന വാർത്ത ഒന്നും ആരും കാണുന്നില്ലേ? വീണ്ടു വീണ്ടും ഇത്തരം നിയമ ലംഘനങ്ങൾ ആവർത്തിക്കുന്നെങ്കിൽ അതിനർത്ഥം എന്താണ്?
നെടുമ്പാശ്ശേേരിയ്ക്കും ചേരാനെല്ലൂർ അപകടത്തിനും പിന്നാലെയിതാ മറ്റൊരു ഞെട്ടിപ്പക്കുന്ന വാർത്ത കൂടി. 16 വയസ്സുകാരൻ ലൈസൻസില്ലാതെ വാഹനങ്ങൾ ഓടിച്ച സംഭവത്തിൽ രണ്ടുപേർക്കെതിരെ കേസെടുത്തു.
അടൂർ പൊലീസ് ആണ് കേസെടുത്തത്. അടൂർ, കൊടുമൺ പ്രദേശങ്ങളിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥി കാറിൽ സ്ഥിരമായി കറങ്ങുന്നതായി അടൂർ ട്രാഫിക് പൊലീസിന് വിവരം ലഭിച്ചിരുന്നു.
നഗരത്തിലെ തിരക്കേറിയ സമയങ്ങളിൽപ്പോലും വിദ്യാർത്ഥി കാറിൽ കറങ്ങി. വാഹനമോടിക്കുന്ന ദൃശ്യങ്ങൾ പകർത്തി റീൽസായി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് 16കാരൻ കുടുങ്ങിയത്.
16കാരൻ ഓടിച്ച കാറും ബൈക്കും അടൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. എഴംകുളം സ്വദേശിയായ 16 വയസ്സുകാരന്റെ മാതാവിനെതിരെയും കൊല്ലം പാതിരിക്കൽ രവീന്ദ്രൻ എന്നയാൾക്കെതിരെയുമാണ് കേസ്. മാതാവിന്റെ പേരിലുള്ള കാറും രവീന്ദ്രന്റെ പേരിലുള്ള ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
