ചേരാനല്ലൂര്‍ വാഹനാപകടം:  ജഡ്ജിയെ പൊലീസ് ചോദ്യം ചെയ്യുന്നു

OCTOBER 28, 2026, 7:49 AM

 കൊച്ചി: ചോരാനല്ലൂരിൽ 17 കാരൻ ഓടിച്ച കാറിടിച്ച് വയോധികൻ മരിച്ച സംഭവത്തിൽ കുട്ടിയുടെ പിതാവായ ജഡ്ജിയെ പൊലീസ് ചോദ്യം ചെയ്യുന്നു. 

 ആലുവ പൊലീസ് ക്ലബ്ബിൽ ജഡ്ജിയെ ചോദ്യം ചെയ്തുവരികയാണ്. ഉച്ചയ്ക്ക് 2:40 ഓടെയാണ് ജഡ്ജിയെ വിളിച്ചു വരുത്തിയത്. കേസിൽ ജഡ്ജിനെ പ്രതി ചേർത്തിരുന്നു. 

  കുട്ടിക്ക് പ്രയപൂർത്തിയാകാത്തതിനാൽ ആർസി ഓണറായ പിതാവിനെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസ് എടുത്തിരുന്നു. ഇന്നലെയാണ് ജില്ലാ ക്രൈംബ്രാഞ്ച് കേസ് അന്വേഷണം ഏറ്റെടുക്കുന്നത്.    ജഡ്ജിക്കെതിരെ തിടുക്കപ്പെട്ട് നടപടി വേണ്ടെന്നാണ് ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ തീരുമാനം. നടപടി പൊലീസ് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രണ്ട് ദിവസത്തിന് ശേഷം മതിയെന്നും ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അറിയിച്ചു. ജഡ്ജിയെ സസ്പെൻഡ് ചെയ്യണമെന്നായിരുന്നു തൃശ്ശൂർ ജില്ലയുടെ ചുമതലയുള്ള ഹൈക്കോടതി ജഡ്ജിയുടെ റിപ്പോർട്ട്.

vachakam
vachakam
vachakam

ജഡ്ജിയുടെ അറിവോടെ തന്നെയായിരുന്നു നിയമ വിരുദ്ധമായി 17 കാരന്‍ വാഹനം ഓടിച്ചിരുന്നതെന്നാണ് പൊലീസ് നിഗമനം. ഇന്നലെ ശേഖരിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ന് ചോദ്യം ചെയ്യല്‍ നടക്കുന്നത്. ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റിലേക്ക് പോകുമോ എന്നതിലാണ് വ്യക്തത വരാനുള്ളത്. കേസില്‍ 17 കാരനും പിതാവായ ജഡ്ജിയുമാണ് പ്രതി.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam