കണ്ണൂര്‍: പി.പി ദിവ്യക്കെതിരായ പരാതി പിന്‍വലിക്കാന്‍ പണം ആവശ്യപ്പെട്ടെന്ന ആരോപണത്തിൽ കാര്‍ട്ടണ്‍ ഇന്ത്യ കമ്പനി എംഡി മുഹമ്മദ് ആസിഫിന് വക്കീല്‍ നോട്ടീസയച്ച് കെഎസ്‌യു സംസ്ഥാന ഉപാധ്യക്ഷന്‍ മുഹമ്മദ് ഷമ്മാസ്.
മുഹമ്മദ് ഷമ്മാസ് മറ്റൊരാള്‍ വഴി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നായിരുന്നു ആസിഫിന്റെ ആരോപണം. ഷമ്മാസിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ആസിഫ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായ പി.പി ദിവ്യക്കെതിരായ പരാതി പിന്‍വലിക്കാന്‍ പണം ആവശ്യപ്പെട്ടെന്ന ആരോപണത്തിലാണ് നോട്ടീസ്.
ഏഴ് കോടി രൂപ നഷ്ടപരിഹാരം വേണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ആരോപണം പിൻവലിച്ച് മാപ്പ് പറയണമെന്നും ഷമ്മാസ് ആവശ്യപ്പെട്ടിട്ടുണ്ട്.
നടപടികള്‍ പാലിച്ചാണ് കരാര്‍ നേടിയതെന്നും ഇല്ലെന്ന് തെളിയിച്ചാല്‍ ഷമ്മാസിന് ഒരു കോടി രൂപ ഇനാം നൽകുമെന്നും ആസിഫ് പ്രഖ്യാപിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
