തൃശൂർ: ചാലക്കുടി മേലൂർ സ്വദേശിനിയായ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മേലൂർ സ്വദേശിനി മിനു (37) ആണ് മരിച്ചത്. നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു.
ഗ്യാസ് സിലിണ്ടർ തുറന്ന നിലയിലും തീപിടിച്ച നിലയിലുമാണ് മിനുവിനെ കണ്ടെത്തിയത്. സംഭവസമയത്ത് ഭർത്താവ് ജിബിൻ വിദേശത്തായിരുന്നു. ഭർതൃമാതാവിനൊപ്പമാണ് മിനു താമസിച്ചിരുന്നത്.
മിനുവിനും ജിബിനും എട്ടും മൂന്നും വയസ്സുള്ള രണ്ട് മക്കളുണ്ട്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
