ദേശീയപാതയുടെ സുരക്ഷ പരിശോധിക്കണമെന്നാവശ്യപ്പെട്ട് നിതിൻ ഗഡ്‌കരിക്ക് കത്തയച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ

SEPTEMBER 7, 2026, 9:12 AM

തിരുവനന്തപുരം: ദേശീയപാതയുടെ സുരക്ഷ പരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തയച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. തൃശൂര്‍ കൈപ്പമംഗലം വാഹനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. 

കേരളത്തിന്റെ ഗതാഗത സംവിധാനത്തിലും സാമ്പത്തിക വികസനത്തിലും വലിയ മാറ്റം സൃഷ്ടിക്കുന്ന സുപ്രധാന അടിസ്ഥാന സൗകര്യ പദ്ധതിയാണ് എൻ.എച്ച്-66 വികസനം. എന്നാൽ നിർമാണം പുരോഗമിക്കുന്ന ഘട്ടത്തിൽ താൽക്കാലിക വഴിതിരിച്ചുവിടലുകൾ, വീതികുറഞ്ഞ പാതകൾ, പൂർത്തിയാകാത്ത ഭാഗങ്ങൾ, നിർമാണ മേഖലകൾ എന്നിവയിലൂടെ ദിവസേന ആയിരക്കണക്കിന് ആളുകൾക്ക് സഞ്ചരിക്കേണ്ടിവരുന്നുണ്ട്. ഈ മേഖലകളിൽ സുരക്ഷ മുന്നിർത്തിയുള്ള ഗതാഗത നിയന്ത്രണം ഉറപ്പാക്കണമെന്ന് കത്തിൽ പറയുന്നു.

ദേശീയ പാതയില്‍ വാഹനങ്ങളുടെ അശാസ്ത്രീയവും നിയമവിരുദ്ധവുമായ പാര്‍ക്കിംഗ് തടയുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും, മുന്നറിയിപ്പ് സംവിധാനങ്ങള്‍ വേണമെന്നും കേന്ദ്രമന്ത്രിയ്ക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അടിയന്തരമായി പരിശോധനകള്‍ നടത്തി ഇടപെടണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

vachakam
vachakam
vachakam

സെപ്തംബര്‍ അഞ്ചിന് കയ്പമംഗലം പനമ്പിക്കുന്നിലാണ് തമിഴ്നാട് സ്വദേശികളായ എട്ട് എൻജിനീയറിങ് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായത്. അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ സമഗ്രമായി അന്വേഷിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കുന്നു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam