ഭാരത് മാതാ കോളേജിലെ മോര്‍ഫിംഗ് കേസ്; ഒരാള്‍ കൂടി പിടിയില്‍

SEPTEMBER 7, 2026, 8:57 AM

കൊച്ചി: തൃക്കാക്കര ഭാരത് മാതാ കോളേജിലെ മോര്‍ഫിംഗ് കേസില്‍ ഒരാള്‍ കൂടി പിടിയില്‍. ചിത്രങ്ങള്‍ പ്രചരിച്ച ടെലഗ്രാം ഗ്രൂപ്പിലെ അംഗം ആലപ്പുഴ സ്വദേശി സനീഷാണ് അറസ്റ്റിലായത്. 

സൈബര്‍ ഫോറന്‍സിക് പരിശോധനക്കിടെയുണ്ടായ സംശയത്തിലാണ് നമ്പര്‍ പിന്തുടര്‍ന്ന് ആലപ്പുഴ സ്വദേശിയിലെത്തിത്. ഗ്രൂപ്പില്‍ മറ്റ് പല അംഗങ്ങളും രഹസ്യ നമ്പരുകള്‍ ഉപയോഗിച്ചാണ് ചേര്‍ന്നിരിക്കുന്നത്. ഭാരത് മാതാ കോളേജിന് പുറത്തുള്ളവരും ഗ്രൂപ്പിലുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

അതേസമയം, മുഖ്യപ്രതിയായ വിദ്യാര്‍ഥി ശ്രീഹരിയെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ശ്രീഹരിയെ ചോദ്യം ചെയ്താല്‍ മറ്റ് പ്രതികളെ തിരിച്ചറിയാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam