സോഷ്യല്‍ മീഡിയയില്‍ തരംഗമായി പടരുന്ന '1980സ് റെട്രോ' ട്രെന്‍ഡ് ഏറ്റെടുത്ത് കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളും. എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ 80 കളിലെ വസ്ത്രധാരണത്തിലും പഴയകാല വാഹനങ്ങളുടെയും അന്തരീക്ഷത്തിന്റെയും പശ്ചാത്തലത്തിലും തങ്ങളുടെ ചിത്രങ്ങള്‍ പുനസൃഷ്ടിച്ചാണ് നേതാക്കള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. വയോധികര്‍ മുതല്‍ യുവനേതാക്കള്‍ വരെ പാര്‍ട്ടി വ്യത്യാസമില്ലാതെ ഈ വേറിട്ട പരീക്ഷണത്തിന്റെ ഭാഗമായിക്കഴിഞ്ഞു.
'എന്നാല്‍ പിന്നെ ഞാനും...' എന്ന രസകരമായ അടിക്കുറിപ്പോടെ കോട്ടും കറുത്ത സണ്‍ഗ്ലാസും ധരിച്ചുള്ള സ്‌റ്റൈലിഷ് ചിത്രവുമായാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എത്തിയത്. ലേറ്റായാലും വരുമെന്ന് കുറിച്ച് ബിജെപി നേതാവ് കെ. സുരേന്ദ്രനും റെട്രോ ലുക്കിലുള്ള ചിത്രം പങ്കുവെച്ചു. ട്രെന്‍ഡിനൊപ്പം ഞങ്ങളും എന്ന് കുറിച്ചുകൊണ്ട് എ.എ. റഹീം ഭാര്യയ്‌ക്കൊപ്പമുള്ള എഐ ചിത്രമാണ് പോസ്റ്റ് ചെയ്തത്.
എന്നാല്‍ എല്ലാവരും എഐ ചിത്രങ്ങളുടെ പിന്നാലെ പോയപ്പോള്‍ മുന്‍ മന്ത്രി എം.കെ മുനീര്‍ വേറിട്ടുനിന്നു. എണ്‍പതുകളിലെ തന്റെ യഥാര്‍ത്ഥ ചിത്രം തന്നെ പങ്കുവെച്ചാണ് അദ്ദേഹം ആരാധകരുടെ കയ്യടി നേടിയത്. സിപിഎം നേതാക്കളായ ആനാവൂര്‍ നാഗപ്പന്‍, വി. ശിവന്‍കുട്ടി, ലീഗ് നേതാവ് എന്‍. ഷംസുദ്ദീന്‍, കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്‍ തുടങ്ങി നിരവധിയാളുകളുടെ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. ഭരണം, രാഷ്ട്രീയം എന്നിവയ്ക്കൊപ്പം സമകാലിക സോഷ്യല്‍ മീഡിയ തരംഗങ്ങളും തങ്ങള്‍ക്ക് വഴങ്ങുമെന്ന് തെളിയിക്കുകയാണ് ഈ ചിത്രങ്ങളിലൂടെ നേതാക്കള്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
