ഫിലിം ഗ്രെയിനും ബെല്‍ബോട്ടവും തിരിച്ചെത്തി; സോഷ്യല്‍ മീഡിയയില്‍ റെട്രോ തരംഗമുയര്‍ത്തി 1980s ChatGPT ട്രെന്‍ഡ്

SEPTEMBER 8, 2026, 7:02 AM

ഇന്ന് ഇന്‍സ്റ്റഗ്രാമും എക്‌സും തുറന്നാല്‍ ഏതാനും പതിറ്റാണ്ടുകള്‍ പിന്നിലേക്ക് സഞ്ചരിച്ച പ്രതീതിയാണ് സന്ദര്‍ശകര്‍ക്ക് ലഭിക്കുന്നത്. പഴയ ഫോട്ടോ ആല്‍ബങ്ങളില്‍ മാത്രം കണ്ടിട്ടുള്ള ആനലോഗ് ക്യാമറ ഫ്രെയിമുകള്‍, വാം കളര്‍ ടോണുകള്‍, പഴയകാല ഹെയര്‍സ്‌റ്റൈലുകള്‍, ബെല്‍ബോട്ടം പാന്റുകള്‍, പ്രിന്റഡ് ഷര്‍ട്ടുകള്‍, ക്ലാസിക് സാരികള്‍ എന്നിവയാല്‍ സമ്പന്നമായ വിന്റേജ് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലെങ്ങും നിറഞ്ഞ് നില്‍ക്കുന്നത്. 80 കളില്‍ ഞാന്‍ എങ്ങനെയിരിക്കും എന്ന ചോദ്യത്തോടെ തുടക്കമിട്ട 1980s ChatGPT Photo Trend ഇപ്പോള്‍ വെറുമൊരു ഇന്‍ഫ്‌ലുവന്‍സര്‍ തരംഗം മാത്രമല്ല, ഇന്ത്യന്‍ സിനിമാ താരങ്ങളുടെയും മനം കവരുന്ന ട്രെന്‍ഡായി മാറിയിരിക്കുകയാണ്.

ദക്ഷിണേന്ത്യന്‍ സിനിമാ താരങ്ങളും ടോളിവുഡ് സെലിബ്രിറ്റികളും ഒന്നടങ്കം ഈ നൊസ്റ്റാള്‍ജിക് എഐ തരംഗത്തിന്റെ ഭാഗമായിട്ടുണ്ട്. തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ 80 കളിലെ വിന്റേജ് ആള്‍ട്ടര്‍-ഈഗോ ചിത്രങ്ങള്‍ പങ്കുവെച്ചാണ് താരങ്ങള്‍ ആരാധകരെ അമ്പരപ്പിക്കുന്നത്. 80 കളിലെ ഗ്ലാമറസ് റെട്രോ മേക്കോവറിലൂടെ പോപ്പ്-റോക്ക് സൗന്ദര്യശാസ്ത്രം പുനസൃഷ്ടിച്ച് ശ്രുതി ഹാസന്‍ ആരാധകരുടെ ശ്രദ്ധ കവര്‍ന്നപ്പോള്‍, അക്കാലത്തെ തെലുങ്ക്-തമിഴ് സിനിമകളിലെ ക്ലാസിക്, സ്‌റ്റൈലിഷ് മാസി ഹീറോ ലുക്കിലാണ് സന്ദീപ് കിഷന്‍ പ്രത്യക്ഷപ്പെട്ടത്. ടോളിവുഡ് താരങ്ങളായ ആദി സായികുമാറും സുശാന്തും വേറിട്ട സ്‌റ്റൈലിഷ് ചിത്രങ്ങളുമായി തരംഗത്തിന് മാറ്റുകൂട്ടി.

മുന്‍പും പല ആപ്പുകളും റെട്രോ ഫില്‍ട്ടറുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും, ചാറ്റ് ജിപിടി ഉപയോഗിച്ചുള്ള ഈ പുനസൃഷ്ടി കൂടുതല്‍ സ്വാഭാവികവും കൃത്യതയുള്ളതുമാണ് എന്നതാണ് ആളുകളെ ഇതിലേക്ക് പ്രധാനമായും ആകര്‍ഷിക്കുന്നത്. ആളുകള്‍ തങ്ങളുടെ നിലവിലുള്ള ഫോട്ടോ ചാറ്റ് ജിപിടിയില്‍ അപ്ലോഡ് ചെയ്ത് കൃത്യമായ പ്രോംപ്റ്റുകള്‍ നല്‍കിയാണ് ഈ ചിത്രങ്ങള്‍ നിര്‍മിക്കുന്നത്. 80 കളിലെ സിനിമാ താരങ്ങളെ അനുസ്മരിപ്പിക്കുന്ന വസ്ത്രങ്ങള്‍, ഹെയര്‍സ്‌റ്റൈലുകള്‍, ആനലോഗ് ക്യാമറയിലെ ഫിലിം ഗ്രെയിന്‍, വാം കളര്‍ ടോണുകള്‍, പഴയകാല ഫോട്ടോ സ്റ്റുഡിയോകളുടെയോ വീടുകളുടെയോ പശ്ചാത്തലം എന്നിവയെല്ലാം ചേരുമ്പോള്‍, ചിത്രം പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് എടുത്തതാണെന്ന് തോന്നിപ്പിക്കും.

ഇന്ത്യന്‍ പശ്ചാത്തലത്തിലുള്ള ചിത്രങ്ങളാണെങ്കില്‍ അക്കാലത്തെ ക്ലാസിക് സാരികള്‍, പ്രിന്റഡ് ഷര്‍ട്ടുകള്‍, സല്‍വാര്‍ കമീസ്, ബെല്‍ ബോട്ടം അല്ലെങ്കില്‍ ഹൈ-വെയ്സ്റ്റ് ട്രൗസറുകള്‍ എന്നിവയിലാണ് എഐ മാറ്റിയെടുക്കുന്നത്. 80 കളിലെ വസ്ത്രധാരണ രീതിയും ഫൊട്ടോഗ്രഫി ശൈലിയും എന്നും ആളുകള്‍ക്ക് പ്രിയപ്പെട്ടതാണ്. സ്വന്തം മാതാപിതാക്കളുടെ പഴയ ഫോട്ടോ ആല്‍ബങ്ങളിലെ ലുക്കില്‍ സ്വയം കാണുന്നത് ആളുകളില്‍ വലിയൊരു കൗതുകമാണ് ഉണര്‍ത്തുന്നത്. വെറുമൊരു അനിമേഷന്‍ അല്ലെങ്കില്‍ കാര്‍ട്ടൂണ്‍ രൂപത്തിലാക്കുന്നതിന് പകരം, വ്യക്തിയുടെ യഥാര്‍ഥ രൂപവും സൗന്ദര്യവും അതേപടി നിലനിര്‍ത്തിക്കൊണ്ടാണ് ഈ പുതിയ എഐ ഫീച്ചര്‍ ചിത്രം നിര്‍മിക്കുന്നത്.

വെസ്റ്റേണ്‍ പോപ്പ് ശൈലി, 80 കളിലെ ഇന്ത്യന്‍ ബോളിക്ലാസിക് ലുക്ക്, അല്ലെങ്കില്‍ ആനലോഗ് സ്റ്റുഡിയോ സ്‌റ്റൈല്‍ തുടങ്ങി ഏത് തീമും ആവശ്യാനുസരണം തിരഞ്ഞെുക്കാന്‍ സാധിക്കുമെന്നതിനാല്‍ വരും ദിവസങ്ങളിലും ഈ വിന്റേജ് തരംഗം കൂടുതല്‍ സജീവമായി തുടരുമെന്നാണ് വിലയിരുത്തല്‍.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam