ഡെഹ്‌റാഡൂൺ: റാപ്പിഡോ, സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ സർവീസുകളിൽ സ്വകാര്യ രജിസ്ട്രേഷനിലുള്ള ബൈക്കുകൾ ഉപയോഗിച്ച് വാണിജ്യ ആവശ്യങ്ങൾ നടത്തുന്നവർക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ഉത്തരാഖണ്ഡ് ഗതാഗത വകുപ്പ്.
സ്വകാര്യ വാഹനങ്ങൾ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് മോട്ടോർ വാഹന നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ബൈക്ക് ഉടമകൾക്ക് പുറമെ ഇത്തരം സേവനങ്ങൾ നൽകുന്ന കമ്പനികൾക്കും ഉടൻ നോട്ടീസ് അയക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഡെറാഡൂണിൽ മാത്രം ഭക്ഷണം, പാഴ്‌സലുകൾ, വീട്ടുസാധനങ്ങൾ എന്നിവ എത്തിക്കുന്നതിനായി സ്വന്തം ബൈക്കുകളെ ആശ്രയിക്കുന്ന ആയിരക്കണക്കിന് ഡെലിവറി തൊഴിലാളികളെ ഈ തീരുമാനം ബാധിക്കും.
വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് ടാക്സ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ് തുടങ്ങിയ നിയമപരമായ യോഗ്യതകൾ ഉണ്ടായിരിക്കണം. എല്ലാ മാനദണ്ഡങ്ങളും പാലിച്ച് ടാക്സ് അടയ്ക്കുന്ന മറ്റ് ടാക്സി ഡ്രൈവർമാർക്ക് ഇത്തരം നിയമലംഘനങ്ങൾ വലിയ നഷ്ടമുണ്ടാക്കുന്നുണ്ടെന്ന് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ ശൈലേഷ് തിവാരി പറഞ്ഞു.
നിയമലംഘകരെ പിടികൂടാൻ ഡമ്മി ബുക്കിംഗുകൾ നടത്തുന്നതടക്കമുള്ള ഹൈടെക് തന്ത്രങ്ങളാണ് ഗതാഗത വകുപ്പ് പയറ്റുന്നത്. ഇത്തരത്തിൽ വ്യാജ റൈഡുകൾ ബുക്ക് ചെയ്ത് വാഹനം എത്തുമ്പോൾ രേഖകൾ പരിശോധിച്ചാണ് പിഴ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നത്. ഇതിനോടകം തന്നെ നൂറിലധികം സ്വകാര്യ ടൂവീലറുകൾ ഉത്തരാഖണ്ഡിൽ പിടിച്ചെടുത്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
