തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ നിയമനം പുനഃപരിശോധിക്കണമെന്ന് സര്‍ക്കാരിനോട് ക്രൈംബ്രാഞ്ച്. ഇത് സംബന്ധിച്ച് എസ്‌ഐടി സര്‍ക്കാരിന് കത്ത് നല്‍കിയിരിക്കുകയാണ്.
ഇന്‍ഡസ്ട്രി ആന്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ വിഭാഗത്തിലേക്കാണ് നിയമനം നല്‍കിയത്. അരുണ്‍ പ്രതാപ്, സജി മോന്‍ എന്നിവരെയാണ് തസ്തികയില്‍ നിയമിച്ചിരുന്നത്.
ഈ തസ്തികയിലേക്ക് നടന്ന പരീക്ഷയില്‍ വ്യാപക ക്രമക്കേട് നടന്നെന്നായിരുന്നു അന്വേഷണ സംഘം കണ്ടെത്തിയത്. പ്രധാനപ്പെട്ട ചോദ്യങ്ങള്‍ക്ക് മൂല്യ നിര്‍ണയം നടത്തിയിട്ടില്ല എന്നായിരുന്നു കണ്ടെത്തല്‍.
അതിനാല്‍ തന്നെ നിയമനം സംശയാസ്പദമാണ് എന്ന് നേരത്തെ തന്നെ എസ്‌ഐടി വ്യക്തമാക്കിയിരുന്നു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ്തല അച്ചടക്ക നടപടി സ്വീകരിക്കാന്‍ നേരത്തെ തന്നെ എസ്‌ഐടി കത്ത് നല്‍കിയിരുന്നു.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി പിഎസ്‌സി അംഗങ്ങള്‍ക്ക് എസ്‌ഐടി കത്ത് നല്‍കിയിരുന്നു. എന്നാല്‍ ആ നിര്‍ദേശം അംഗീകരിക്കില്ല എന്നായിരുന്നു പിഎസ്‌സിയുടെ നിലപാട്. 15 മുതല്‍ ക്രംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകണമെന്നായിരുന്നു കത്തില്‍ ഉണ്ടായിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
