തിരുവനന്തപുരം: ചിറയിൻകീഴിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കളെറിഞ്ഞ് ആക്രമണം. സിപിഎം ശാർക്കര ലോക്കൽ കമ്മിറ്റിയംഗവും മുൻ ഗ്രാമപഞ്ചായത്ത് മെമ്പറുമായിരുന്ന ബീജ സുരേഷിന്റെ വീടിന് നേരെയാണ് കഴിഞ്ഞ ദിവസം അജ്ഞാത സംഘം ആക്രമണം നടത്തിയത്.
മഴക്കോട്ടിട്ട് എത്തിയ അക്രമികൾ ബോംബിന് സമാനമായ മൂന്ന് സ്ഫോടക വസ്തുക്കളാണ് വീടിന് നേരെ എറിഞ്ഞത്. രണ്ടെണ്ണം ഗേറ്റിനുള്ളിൽ വീണുപൊട്ടി. ഒന്ന് സിറ്റൗട്ടിൽ വീണെങ്കിലും പൊട്ടാത്തതിനാൽ വൻ അപകടം ഒഴിവായി.
സംഭവ സമയം ബീജയുടെ ഭർത്താവ് സുരേഷും 13 വയസുള്ള മകളും മാതാപിതാക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. പുറത്തിറങ്ങിയപ്പോഴേയ്ക്കും അക്രമികൾ കടന്നുകളഞ്ഞിരുന്നു.
സമീപത്തെ സിസിടിവി ദൃശ്യം പരിശോധിച്ചതിൽ നിന്നാണ് റെയിൻ കോട്ട് ധരിച്ച് ബൈക്കിലെത്തിയ ചിലർ സ്ഫോടക വസ്തുക്കൾ എറിയുന്നത് കണ്ടത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
