മലപ്പുറം: ആറുവരിപ്പാതയിലെ ഓവർടേക്കിങ് ലെയിനിലൂടെ എതിർദിശയിൽ കാറോടിച്ചയാൾക്കെതിരെ കടുത്ത നടപടിയുമായി എൻഫോഴ്‌സ്‌മെന്റ് ആർടിഒ.
മലപ്പുറം കൊളപ്പുറം ദേശീയപാതയിലായിരുന്നു അപകട യാത്ര. ആറുവരിപ്പാതയിൽ അതിവേഗത്തിൽ മറികടക്കാൻ ഉപയോഗിക്കേണ്ട ഓവർടേക്കിങ് ലെയ്‌നിലൂടെയാണ് കാർ എതിർദിശയിൽ ഓടിച്ചത്. എതിരെ വന്ന വാഹനങ്ങളിൽ ഇടിക്കാതെ തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ മറ്റ് യാത്രക്കാർ പകർത്തിയിരുന്നു. സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തു. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും.
ആറുവരിയിൽ വാഹനമോടിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം ആറുവരിപ്പാതയിലേക്ക് പ്രവേശിക്കാൻ അനുവദിച്ചിട്ടുള്ള എൻട്രി പോയിന്റിലൂടെ മാത്രമേ പ്രവേശിക്കാവൂ. മിറർ നോക്കി, വലതുവശത്തുനിന്നു വരുന്ന വാഹനത്തിന്റെ ദൂരം തിട്ടപ്പെടുത്തി മാത്രമേ ഹൈവേയിലേക്കു പ്രവേശിക്കാവൂ. വാഹനങ്ങൾക്ക് ഹൈവേയിൽ കയറാൻ പ്രത്യേക സ്ഥലം അനുവദിച്ചിട്ടുണ്ട്.
ഡോട്ടട് ലൈനിട്ട് ഇത് അടയാളപ്പെടുത്തിയിട്ടുണ്ടാവും. ഇതുവഴി പ്രധാന പാതയിലേക്ക് കയറാം. ഹൈവേയിലേക്ക് കയറുന്നതോടെ വേഗം കൂട്ടുകയും വേണം. ഹൈവേയിൽ വരുന്ന വാഹനങ്ങൾക്കാണ് പരിഗണന. ഓട്ടോ, ഇരുചക്രവാഹനങ്ങൾ, ട്രാക്ടർ പോലുള്ള വാഹനങ്ങൾ ഒന്നുംതന്നെ ആറുവരിപ്പാതയിലൂടെ പോകാൻ പാടില്ലെന്നാണ് ദേശീയപാത അധികൃതർ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
