കണ്ണൂർ: തിരുവനന്തപുരത്ത് നടന്ന എസ്എഫ്‌ഐ മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ കണ്ണൂർ ജില്ലാ സെക്രട്ടറി ജോയൽ തോമസ് അറസ്റ്റിൽ.
തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് ജോയലിനെ അറസ്റ്റ് ചെയ്തത്. ജോയലിനെ നേരെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോവുകയായിരുന്നു.
കണ്ണൂർ സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് വനിതാ കോളേജിൽ ജോയൽ എത്തിയത്. ആ സമയമാണ് പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. കേസിൽ രണ്ടാം പ്രതിയാണ് ജോയൽ.
കണ്ണൂർ കൃഷ്ണമേനോൻ സ്മാരക വനിതാ കോളേജിനു മുന്നിൽ വച്ചാണ് ജോയലിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്ന് എസ്എഫ്‌ഐ ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
