തിരുവനന്തപുരം: ഇഡി നീക്കത്തില്‍ പിണറായിയെ പിന്തുണയ്‌ക്കേണ്ടതില്ലെന്ന് സിപിഐ. സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം വിഷയം സംബന്ധിച്ച തീരുമാനം എടുത്തു എന്നാണ് റിപ്പോര്‍ട്ട്. നിയമം ഏത് വഴിക്ക് പോകുന്നുവെന്നത് മാത്രം നോക്കിയാല്‍ മതിയെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം.
ഇഡിയെ കണ്ണടച്ച് വിശ്വസിക്കേണ്ടതില്ലെന്ന അഭിപ്രായവും യോഗത്തിലുയര്‍ന്നു. മാധ്യമങ്ങള്‍ പ്രതികരണം ചോദിച്ചാല്‍ 'അന്വേഷണം നടക്കുകയല്ലേ' എന്ന് മാത്രം പറഞ്ഞാല്‍ മതിയെന്നാണ് ധാരണ.
ടി വീണ സിഎംആര്‍എല്ലില്‍ നിന്ന് പണം വാങ്ങി എന്നത് യാഥാര്‍ത്ഥ്യമാണെന്നാണ് നേത്യത്വം ചൂണ്ടിക്കാട്ടുന്നത്. അത് സേവനത്തിനാണെന്ന് തെളിയിക്കേണ്ട ബാധ്യത വീണക്ക് മാത്രമാണ്. കമ്പനിക്ക് എകെജി സെന്ററിന്റെ അഡ്രസ് നല്‍കി എന്നത് വ്യക്തമാണല്ലോയെന്നും നേതാക്കള്‍ പറയുന്നു.
ആദ്യ ഘട്ടം മുതല്‍ സമാന നിലപാട് സിപിഐ സ്വീകരിച്ചിരുന്നെങ്കിലും ആ സമയത്ത് ടി വീണയ്‌ക്കെതിരെ മാത്രമായിരുന്നു ഇ ഡി നീക്കം നടന്നിരുന്നത്.
എന്നാല്‍ ഇപ്പോള്‍ പിണറായി വിജയനെതിരെയും പി എ മുഹമ്മദ് റിയാസിനെതിരെയും കേസെടുക്കണമെന്നാണ് ഇഡി ഡിജിപിക്ക് നല്‍കിയ കത്തില്‍ പറയുന്നത്. എന്നിട്ടും ഇത്തരം ഒരു നിലപാടില്‍ തന്നെ തുടരാനാണ് സിപിഐ തീരുമാനിക്കുന്നത് എന്നതാണ് ശ്രദ്ധേയം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
