'ആനിമൽ' വിജയിച്ചതോടെ അക്രമദൃശ്യങ്ങളുടെ പിന്നാലെ പാച്ചിൽ, പ്രേക്ഷകർ മണ്ടന്മാർ അല്ലെന്ന് കരീന കപൂർ

SEPTEMBER 9, 2026, 10:54 PM

മുംബൈ: ഹിന്ദി സിനിമാ ലോകത്തെ സ്ഥിരം ട്രെൻഡുകളെയും അനുകരണ പ്രവണതകളെയും രൂക്ഷമായി വിമർശിച്ച് പ്രമുഖ ബോളിവുഡ് നടി കരീന കപൂർ. ഒരു സിനിമയോ ട്രെൻഡോ വിജയിച്ചാൽ ഉടനടി അത് അതുപോലെ പകർത്താൻ സിനിമാ പ്രവർത്തകർ കാണിക്കുന്ന  മനോഭാവത്തെ നടി ചോദ്യം ചെയ്തു.

സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത 'ആനിമൽ' എന്ന സിനിമയുടെ വിജയത്തിന് പിന്നാലെ, ബോളിവുഡ് മുഴുവൻ അക്രമദൃശ്യങ്ങൾ നിറഞ്ഞ സിനിമകൾ നിർമ്മിക്കാനുള്ള തിരക്കിലാണെന്ന് കരീന ചൂണ്ടിക്കാട്ടി. 'യുവാ' എന്ന മാധ്യമ കൂട്ടായ്മ സംഘടിപ്പിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

ഇന്നത്തെ പ്രേക്ഷകർ മുൻപത്തേക്കാൾ ഏറെ ബുദ്ധിശാലികളാണെന്നും അവരെ അത്ര എളുപ്പത്തിൽ പറ്റിക്കാൻ കഴിയില്ലെന്നും നടി പറഞ്ഞു. "നമ്മൾ വിചാരിക്കുന്നതിലും ബുദ്ധിശാലികളാണ് ഇന്നത്തെ പ്രേക്ഷകർ. നല്ല സിനിമകൾ ഏതാണെന്ന് അവർക്ക് കൃത്യമായി അറിയാം. മുൻപ് ഒരു കോമഡി സിനിമയോ ആക്ഷൻ സിനിമയോ എടുത്താൽ ജനങ്ങൾ അത് പോയി കാണുമായിരുന്നു. എന്നാൽ 'ആനിമൽ' വിജയിച്ചതുകൊണ്ട് ഇനി എല്ലാവരും വയലൻസ് ഉള്ള സിനിമകൾ തന്നെ നിർമ്മിക്കാം എന്ന് കരുതുന്നത് മണ്ടത്തരമാണ്" കരീന വ്യക്തമാക്കി.

vachakam
vachakam
vachakam

ഇത്തരം തരംഗങ്ങൾക്ക് പിന്നാലെ പോകാതെ, വേറിട്ട ചിന്തകളും ആശയങ്ങളും പങ്കുവെക്കുന്ന സിനിമകൾ നിർമ്മിക്കുന്ന മികച്ച സംവിധായകരും ഇവിടെയുണ്ട്. ഇന്ന് പ്രേക്ഷകർ ട്രെയിലർ കണ്ടുതന്നെ സിനിമ കാണണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നു. അതിനാൽ എല്ലാ സിനിമകൾക്കും ഇരുനൂറോ അഞ്ഞൂറോ കോടി നേടാനാകില്ലെന്നും, ഫോർമുലകൾക്ക് അപ്പുറം ചിന്തിക്കാൻ പ്രേക്ഷകർ സിനിമാ പ്രവർത്തകരെ നിർബന്ധിതരാക്കുന്നുണ്ടെന്നും കരീന കൂട്ടിച്ചേർത്തു.

മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന 'ദായറ' എന്ന പുതിയ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രത്തിന്റെ റിലീസിനായുള്ള തയ്യാറെടുപ്പിലാണ് കരീന കപൂർ ഇപ്പോൾ. മലയാള താരം പൃഥ്വിരാജ് സുകുമാരനും പ്രധാന വേഷത്തിലെത്തുന്ന ചിത്രം സെപ്റ്റംബർ പതിനെട്ടിന് തിയേറ്ററുകളിലെത്തും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam