കൊച്ചി: എറണാകുളം വൈറ്റിലയിലെ ദുർബലാവസ്ഥയിലുള്ള 'ചന്ദർ കുഞ്ച്' ഇരട്ട ഫ്ലാറ്റ് സമുച്ചയം പൊളിച്ചുനീക്കുന്നതിനുള്ള ടെൻഡർ നടപടികൾക്ക് ഹൈക്കോടതിയുടെ പൂർണ്ണ അനുമതി.
പൊളിക്കൽ കരാർ നൽകിയതിനെതിരെ സമർപ്പിക്കപ്പെട്ട ഹർജികൾ തള്ളിയ കോടതി, മരടിലെ ഫ്ലാറ്റുകൾ പൊളിച്ച എഡിഫൈസ് എൻജിനീയറിങ് എന്ന കമ്പനിക്ക് നടപടികളുമായി മുന്നോട്ട് പോകാമെന്ന് വ്യക്തമാക്കി.
നേരത്തെ തന്നെ കെട്ടിടത്തിന്റെ ജീർണ്ണാവസ്ഥ കണക്കിലെടുത്ത് ഫ്ലാറ്റ് സമുച്ചയം പൊളിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സമിതി ടെൻഡർ ക്ഷണിക്കുകയും മരട് ഫ്ലാറ്റ് പൊളിക്കലിൽ പങ്കാളികളായ കമ്പനിക്ക് കരാർ നൽകുകയും ചെയ്തു. എന്നാൽ ടെൻഡർ നടപടികളിൽ അട്ടിമറി ആരോപിച്ചുകൊണ്ട് രണ്ട് മറ്റ് കമ്പനികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കേസിൽ വിശദമായ വാദം കേട്ട ശേഷമാണ് കോടതി ഹർജികൾ തള്ളിയത്. പൊതുതാല്പര്യവും പ്രദേശവാസികളുടെ സുരക്ഷയും മുൻനിർത്തിയാണ് ഉയർന്ന അനുഭവപരിചയവും ആധുനിക സാങ്കേതിക വിദ്യയുമുള്ള കമ്പനിക്ക് ടെൻഡർ നൽകിയതെന്ന് ജില്ലാ ഭരണകൂടവും സർക്കാരും കോടതിയെ അറിയിച്ചു. സർക്കാരിന്റെ വാദം അംഗീകരിച്ച കോടതി, പൊളിക്കൽ നടപടികളുമായി മുന്നോട്ടു പോകാൻ പച്ചക്കൊടി കാട്ടുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
