തന്റെ മകന് എഡിഎച്ച്ഡി (ADHD) കണ്ടെത്തിയതിനെത്തുടർന്ന് ജീവിതത്തിലെ മുൻഗണനകൾ തന്നെ മാറിയെന്ന് നടൻ വിനയ് ഫോർട്ട്.
ഒരു ദൃശ്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ വ്യക്തിപരമായ ജീവിതത്തിലെ കാര്യങ്ങൾ തുറന്ന് പറഞ്ഞത്.
'എന്റെ മകന് ഒമ്പത് വയസായി. അടുത്തിടെ അവന് എഡിഎച്ച്ഡി ആണെന്ന് കണ്ടെത്തി. അവൻ സ്‌പെക്ട്രത്തിൽ പെട്ട കുട്ടിയാണ്. അതിനാൽ സാധാരണകുട്ടികളേക്കാൾ ശ്രദ്ധ അവന് കൊടുക്കേണ്ടതുണ്ട്. ഈ ഡയഗ്നോസിന്റെ മുമ്പ് എനിക്ക് ഇതേക്കുറിച്ചൊന്നും അറിവുണ്ടായിരുന്നില്ല. വളർന്ന രീതി അങ്ങനെയായിരുന്നു. എനിക്ക് കുറച്ചുകൂടി പ്രിവിലേജുണ്ട്. എന്നെ സംബന്ധിച്ച്, ഇപ്പോൾ എന്റെ പ്രയോരിറ്റിയും ജീവിതത്തിന്റെ ലക്ഷ്യവും എന്റെ മകന്റെ ഭാവിയാണ്.
ന്യൂറോ ഡൈവേർജന്റ് ആയ മകന്റെ സന്തോഷവും സ്വതന്ത്രമായ ഭാവിയുമാണ് ഇപ്പോൾ ജീവിതത്തിൽ ഏറ്റവും പ്രധാനം. ബിരുദാനന്തര ബിരുദമുണ്ടായിട്ടും എഡിഎച്ച്ഡി, ഓട്ടിസം തുടങ്ങിയ അവസ്ഥകളെക്കുറിച്ച് മുൻപ് ധാരണയില്ലായിരുന്നുവെന്നും, മകന് നേരിടുന്ന വെല്ലുവിളികൾക്കായി ഒരു രക്ഷിതാവെന്ന നിലയിൽ സ്വയം എജ്യുക്കേറ്റ് ചെയ്യുകയാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും വിനയ് പറയുന്നു.
ഞാൻ സ്‌കൂളിൽ പഠിക്കുമ്പോൾ ഒരുപാട് കുട്ടികളുണ്ടായിരുന്നു. അവർക്ക് പല പേരുകളാണ് നമ്മൾ കൊടുത്തത്. മടിയനെന്ന് വിളിച്ചു. ടീച്ചേഴ്‌സ് അടിച്ച് തോല് പൊളിക്കുന്ന കുട്ടികളായിരുന്നു. ഓരോരുത്തരുടേയും തലച്ചോർ ഓരോ തരത്തിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ന്യൂറോ ഡൈവേർജന്റ് ആളുകൾ നമ്മളിൽ നിന്നും വ്യത്യസ്തരായിരിക്കും. പക്ഷെ അവർ കുറവുള്ളവരല്ല.
നമ്മുടെ വിദ്യാഭ്യാസം സംവിധാനം ഡിസൈൻ ചെയ്തിരിക്കുന്നത് ന്യൂറോ ടിപ്പിക്കൽ ആയവർക്ക് വേണ്ടിയാണ്. അതുപോലൊരു സമൂഹത്തിൽ നാളെ എന്റെ മകൻ എങ്ങനെ പ്രവർത്തിക്കും എന്നതാണ് എന്റെ പ്രയോരിറ്റി. അത് കഴിഞ്ഞിട്ടേയുള്ളൂ ബാക്കിയുള്ളതെല്ലാം', വിനയ് ഫോർട്ട് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
