ബാജി ഓടംവേലിയുടെ 'അമേരിക്കൻ മലയാളി എഴുത്തിനെ എഴുത്തുകാരെ അറിയാം' പുസ്തകം പ്രകാശനം ചെയ്തു

OCTOBER 1, 2026, 1:55 AM

വാഷിങ്ങ്ടൺ ഡി.സി. : ബാജി ഓടംവേലിയുടെ 'അമേരിക്കൻ മലയാളി എഴുത്തിനെ എഴുത്തുകാരെ അറിയാം' എന്ന പുസ്തകം 2026 സെപ്തംബർ 26 ശനിയാഴ്ച വാഷിംഗ്ടൺ ഡി.സി.യിൽ നടന്ന ലാന കൺവെൻഷനിൽ പ്രകാശനം ചെയ്തു. പ്രശസ്ത എഴുത്തുകാരൻ സക്കറിയ പ്രശസ്ത നോവലിസ്റ്റ് വി. ജെ. ജെയിംസിനു നൽകിയാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്.

ലാന പ്രസിഡന്റ് സാമുവേൽ യോഹന്നാൻ അദ്ധ്യക്ഷത വഹിച്ച മീറ്റിംഗിൽ സക്കറിയ, വി. ജെ. ജെയിംസ്, നിർമ്മല ജോസഫ്, ഷാജു ജോൺ, ഹരിദാസ് തങ്കപ്പൻ, എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. എഴുത്തുകാരൻ ബാജി ഓടംവേലി മറുപടി പ്രസംഗം നടത്തി. കൺവെൻഷൻ ചെയർമാൻ വേണുഗോപാലൻ കൊക്കോടൻ സ്വാഗതവും കൺവീനർ ഷിനോ കുര്യൻ കൃതജ്ഞതയും അറിയിച്ചു. സിനി പണിക്കർ അവതാരകയായിരുന്നു.  


vachakam
vachakam
vachakam

അമേരിക്കയിലെ മുപ്പത് മലയാളി എഴുത്തുകാരെയും അവരുടെ ഓരോ പുസ്തകങ്ങളെയും പരിചയപ്പെടുത്തിക്കൊണ്ടുള്ള ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. ഇത് ഈ പരമ്പരയിലുള്ള പുസ്തകത്തിന്റെ ഒന്നാം ഭാഗമാണ്. ഇമലയാളി ഓൺലൈൻ പത്രത്തിലെയും, ഇമലയാളി വീക്കിലിയിലെയും പുസ്തകപരിചയം എന്ന സ്ഥിരം പക്തിയിലൂടെയാണ് ഈ രചനകൾ ആദ്യമായി വെളിച്ചം കണ്ടത്.

1. അബ്ദുൾ പുന്നയൂർക്കുളം - പറക്കുംപക്ഷിയെ പ്രണയിക്കുന്നവർ (നോവൽ), 2. അഭിനാഷ് തുണ്ടുമണ്ണിൽ - പരന്ത്രീസ് കുഴൽ (നോവൽ), 3. ആമ്പഴയ്ക്കാട്ട് ശങ്കരൻ - കൊടുക്കാക്കടം (കഥാസമാഹാരം), 4. എബ്രഹാം തോമസ് - അമേരിക്കൻ നേർക്കാഴ്ചകൾ (ലേഖനസമാഹാരം), 5. എസ്. അനിലാൽ  -ഫിത്ർ സകാത്ത് (കഥാസമാഹാരം), 6. എ. സി. ജോർജ്ജ്  -പാളങ്ങൾ (നോവൽ), 7. മാടശ്ശേരി നീലകണ്ഠൻ - പ്രപഞ്ചലോട്ടറി (കവിതാസമാഹാരം), 8. കെ. വി. പ്രവീൺ - ഭൂമിയിൽ നിഷ്‌കളങ്കതയ്ക്കു മാത്രമായി ഒരിടമില്ല (കഥാസമാഹാരം), 9. ജെ. മാത്യൂസ് - മുൻപേ നടന്നവർ (അവതാരിക, കഥ, കവിത, ലേഖനം), 10. ജേ സി ജെ (ജേക്കബ് ജോൺ) - സഹ്യപുത്രി (കവിതാസമാഹാരം), 11. ജോസ് ഓച്ചാലിൽ - പറുദീസയിലെ ചക്രവാകപ്പക്ഷികൾ (കഥാസമാഹാരം), 12. ജോസഫ് നമ്പിമഠം - നടക്കാനിറങ്ങിയ കവിത (കവിതാസമാഹാരം), 13. ജോൺ ഇളമത - ജീവിക്കാൻ മറന്നുപോയവർ (നോവൽ), 14. ജോൺ മാത്യു - കളിപ്പാട്ടം (കഥാസമാഹാരം), 15. ജോർജ് വർഗീസ്  (ജയൻ) - വചനം ധ്യാനം ഗാനം (ലേഖനങ്ങൾ/ഗാനം), 16. തമ്പി ആന്റണി - ഡോഗ് വാക്കർ (കഥാസമാഹാരം), 17. തെക്കന്മാർ (രാജേഷ് തെക്കന്മാർ) - പാപം ചെയ്യാത്തവർ കല്ലെറിയട്ടെ (കഥാസമാഹാരം), 18. ബാബു പാറയ്ക്കൽ - റെയിൽ ചക്രങ്ങൾ (കഥാസമാഹാരം), 19. ബിജോ ജോസ് ചെമ്മാന്ത്ര - ബോൺസായി മരത്തണലിലെ ഗിനിപ്പന്നികൾ (കഥാസമാഹാരം), 20. ബെന്നി കുര്യൻ - അമേരിക്കൻ കഥക്കൂട്ടം (കഥാസമാഹാരം  എഡിറ്റർ ), 21. മനോ ജേക്കബ് - ഒരു പിരിയൻ ഗോവണി (ആത്മകഥ), 22. മനോഹർ തോമസ് - കിളിമഞ്ജാരോയിൽ മഴ പെയ്യുമ്പോൾ (കഥാസമാഹാരം), 23. മാലിനി (നിർമ്മല ജോസഫ്) - നൈജൽ (കഥാസമാഹാരം), 24. രാജു തരകൻ - ഇടയകന്യക (ലേഖനസമാഹാരം), 25. രാജു മൈലപ്രാ - അറുപതിൽ അറുപത്. (ലേഖനം/കഥ), 26. വേണുഗോപാലൻ കോക്കോടൻ - കൂത്താണ്ടവർ (നോവൽ), 27. ഷാജു ജോൺ - കോർമ്പൽ (കവിതാസമാഹാരം), 28. സന്തോഷ് പാല - കാറ്റു വീശുന്നിടം (കവിതാസമാഹാരം), 29. സാംജീവ് (സാമുവേൽ ഗീവർഗീസ്) - നിധി (കഥാസമാഹാരം), 30. സാംസി കൊടുമൺ - വെനീസിലെ പെൺകുട്ടി (കഥാസമാഹാരം) എന്നീ മുപ്പത് അമേരിക്കൻ മലയാളി എഴുത്തുകാരെയും അവരുടെ ഓരോ പുസ്തകങ്ങളെയുമാണ് പരിചയപ്പെടുത്തിയിരിക്കുന്നത്.
അമേരിക്കയിലെ മുഴുവൻ എഴുത്തുകാരെയും അവരുടെ ഓരോ പുസ്തകങ്ങളെയും പരിചയപ്പെടുത്തുക എന്ന ശ്രമകരമായ ചരിത്ര ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന ബാജി ഓടംവേലിയ്ക്ക് കൺവെൻഷൻ ആശംസകൾ നേർന്നു.


vachakam
vachakam
vachakam

ബാജിയുടെ 25 കഥകൾ (കഥ), മരുപ്പൊട്ടൽ (നോവൽ), മരുക്കാട്ടിലെ കാവൽക്കാരൻ (കഥ) എന്നീ സാഹിത്യസൃഷ്ടികൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പവിഴമഴ (കവിത), മണൽ മർമ്മരം (കവിത), മണൽക്കാട് പൂക്കുമ്പോൾ (കഥ) എന്നീ പുസ്തകങ്ങളുടെ എഡിറ്ററായിരുന്നു. ബഹ്രൈനിൽ നിന്നും പ്രസിദ്ധീകരിക്കുന്ന 4 പി. എം. ന്യൂസ് പേപ്പറിൽ അഞ്ചുവർഷത്തോളം കോളമിസ്റ്റായിരുന്നു. ദല  കൊച്ചുവാവ സാഹിത്യ പുരസ്‌കാരം, സ്പന്ദനം സാഹിത്യ പുരസ്‌കാരം, ഗാന്ധി സേവാ സമാജ് നോവൽ പുരസ്‌കാരം, മാർത്തോമ്മാ പ്രതിഭാ പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

കേരള ലിറ്റററി സൊസൈറ്റിയുടെ സെക്രട്ടറിയായി പ്രവർത്തിക്കുന്നു. അമേരിക്കൻ മലയാളി എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളേയും പരിചയപ്പെടുത്തിക്കൊണ്ടുള്ള പുസ്തകപരിചയം എന്ന പക്തി ഇമലയാളിയിൽ 40 ലക്കത്തിലെത്തി നിൽക്കുന്നു.   


vachakam
vachakam
vachakam

ഡാലസിലെ മെക്കന്നിയിലാണ് ബാജി ഓടംവേലി കുടുംബ സമേതം താമസിക്കുന്നത്. ഭാര്യ : മിനി വറുഗീസ്, മക്കൾ : ഡാൻ കോശി, ദയ അന്ന email :- [email protected],

പത്തനംതിട്ടയിൽ നിന്നുള്ള സാഹിതി പബ്‌ളിക്കേഷൻസാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 140 പേജുള്ള പുസ്തകത്തിന്റെ വില 225 രൂപയാണ്. പുസ്തകത്തിന്റെ കോപ്പികൾ ആവശ്യമുള്ളവർ 915-613-6566 എന്ന നമ്പരിൽ ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾ ബാജി ഓടംവേലിയിൽ നിന്നും ലഭിക്കും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam