അന്തരിച്ച പ്രിയഗായിക ആശാ ഭോസ്‌ലെയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് എഐ (AI) സാങ്കേതികവിദ്യയുടെ സഹായത്തോടെ അത്യപൂർവ്വ സംഗീതാർച്ചന അവതരിപ്പിക്കാനൊരുങ്ങി എ.ആർ. റഹ്‌മാൻ.
'ആശ ഫോറെവർ' എന്ന് പേരിട്ടിരിക്കുന്ന ഈ പ്രോജക്റ്റിൽ, ആശാ ഭോസ്‌ലെ മരണപ്പെടുന്നതിന് മുൻപ് റഹ്‌മാൻ അവരുടെ സ്വന്തം ശബ്ദത്തിൽ റെക്കോർഡ് ചെയ്ത ഗാനമാണ് പുറത്തിറക്കുന്നത്. അത്യാധുനിക സാങ്കേതികവിദ്യ സമന്വയിപ്പിച്ച് ഒരുക്കുന്ന ഈ ഗാനം വലിയൊരു ദൃശ്യവിരുന്നായിരിക്കും.
ആശാ ഭോസ്‌ലെ ജീവിച്ചിരുന്നപ്പോൾ തന്നെ ഇന്ത്യൻ ചലച്ചിത്ര ലോകത്തെ പ്രമുഖ താരങ്ങളെ ഒരുമിച്ച് അണിനിരത്തി അവർക്കായി ഒരു വൻ സംഗീതാഘോഷം സംഘടിപ്പിക്കാൻ എ.ആർ. റഹ്‌മാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ 2026 ഏപ്രിൽ 12-ന് 92-ാം വയസ്സിൽ ആശാ ഭോസ്‌ലെ അന്തരിച്ചതോടെ ആ നേരിട്ടുള്ള സംഗമം സാധ്യമാകാതെ വരികയായിരുന്നു.
എങ്കിലും പ്രിയപ്പെട്ട ഗായികയോടുള്ള ആദരസൂചകമായി ആ ആശയം ഉപേക്ഷിക്കാതെ എഐ സാങ്കേതികവിദ്യയിലൂടെ പുനഃസൃഷ്ടിക്കാൻ റഹ്‌മാനും സംഘവും തീരുമാനിക്കുകയായിരുന്നു.നേരിട്ടുള്ള ഒത്തുചേരലിന് പകരം പ്രമുഖ താരങ്ങളുടെ വിർച്വൽ രൂപങ്ങൾ (AI Avatars) എഐ വഴി സൃഷ്ടിച്ചാണ് ഈ സംഗീതാർച്ചനയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻരൺബീർ കപൂർ, ആലിയ ഭട്ട് കമൽ ഹാസൻ, രജനീകാന്ത്, കരൺ ജോഹർതുടങ്ങിയ ഇന്ത്യൻ സിനിമയിലെ വൻ താരനിരയുടെ വിർച്വൽ രൂപങ്ങൾ ഈ സംഗീത വേദിയിൽ അണിനിരക്കും. ബന്ധപ്പെട്ട താരങ്ങളുടെയും വ്യക്തികളുടെയും പൂർണ്ണ അനുമതിയോടെയാണ് ഇവരുടെ എഐ രൂപങ്ങൾ പ്രോജക്റ്റിൽ ഉപയോഗിച്ചിരിക്കുന്നതെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
കഴിഞ്ഞ ജൂൺ മാസത്തിൽ ലോക സംഗീത ദിനത്തോടനുബന്ധിച്ച് ആശാ ഭോസ്‌ലെയുടെ റെക്കോർഡിംഗ് സ്റ്റുഡിയോ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയുള്ള ടീസർ റഹ്‌മാൻ പങ്കുവെച്ചിരുന്നു. ഏറെ നാളത്തെ തയ്യാറെടുപ്പുകൾക്ക് ശേഷമാണ് ഈ സ്വപ്ന പദ്ധതി പൂർത്തിയാകുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
