വീണ്ടും വെള്ളിത്തിരയിലേക്ക് സംവൃതാ സുനിൽ; ‘തങ്കം’ സംവിധായകന്റെ പുതിയ ചിത്രം ഒരുങ്ങുന്നു

SEPTEMBER 8, 2026, 1:19 AM

കൊച്ചി: നീണ്ട ഇടവേളയ്ക്ക് ശേഷം നടി സംവൃതാ സുനിൽ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു.  ‘തങ്കം’ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ഷഹീദ് അറഫാത്ത് ഒരുക്കുന്ന പുതിയ സിനിമയിലൂടെ ആണ് നടി തിരികെയെത്തുന്നത്. 

‘നവരസ പ്രൊഡക്ഷൻ നമ്പർ 3’ എന്നാണ് ചിത്രത്തിന് താൽക്കാലികമായി നൽകിയിരിക്കുന്ന പേര്. ശ്രീജിത്ത് കെ.എസ്., കാർത്തികേയൻ എസ്. എന്നിവർ ചേർന്നാണ് നിർമാണം. ധിലോർ, റിജോഷ്, മോൻസി, ബ്ലെസ്സി എന്നിവർ സഹനിർമാതാക്കളാണ്.

‘കെട്ട്യോളാണ് എന്റെ മാലാഖ’, ‘അഡിയോസ് അമിഗോസ്’ തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ തങ്കമാണ് പുതിയ ചിത്രത്തിന്റെയും രചന നിർവഹിക്കുന്നത്. ദിലീഷ് പോത്തൻ, അൽഫോൺസ് പുത്രൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിബിൻ ഗോപിനാഥ്, അഭിജിത്ത് സുരേഷ്, അശ്വതി മനോഹരൻ, റിയാസ് ഖാൻ, ശ്രുതി ജയൻ, ബിസാൽ പ്രസന്ന എന്നിവരും ചിത്രത്തിലുണ്ട്.

vachakam
vachakam
vachakam

‘ആടുജീവിത’ത്തിന് ശേഷം സുനിൽ കെ.എസ്. ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. ‘ഗപ്പി’, ‘അമ്പിളി’, ‘ആശാൻ’ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ജോൺപോൾ ജോർജാണ് സംഗീത സംവിധാനം.

കിരൺ ദാസ് എഡിറ്റിങ്ങും അജീഷ് ആന്റോ ഒറിജിനൽ സ്കോറും നിർവഹിക്കുന്നു. സുഭാഷ് കരുണ്‍ പ്രൊഡക്ഷൻ ഡിസൈനറാണ്. അഭിജിത്ത് സുരേഷ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും വിപിൻ വിജയൻ ചീഫ് അസോസിയേറ്റ് ഡയറക്ടറുമാണ്. ബിനു മുരളിയാണ് പ്രൊഡക്ഷൻ കൺട്രോളർ. അശ്വിൻ കെ.വി. ലൈൻ പ്രൊഡ്യൂസറാണ്.

റോണക്സ് സേവ്യർ മേക്കപ്പും ധന്യ ബാലകൃഷ്ണൻ കോസ്റ്റ്യൂംസും കൈകാര്യം ചെയ്യുന്നു. ഓൺലൈൻ മാർക്കറ്റിംഗ് ഒബ്സ്ക്യൂറയും ഡിസൈൻസ് യെല്ലോടൂത്ത്സുമാണ്. വൈശാഖ് സി. വടക്കേവീടും ജിനു അനിൽകുമാറുമാണ് പിആർഒമാർ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam