മലയാള സിനിമയിലെ ശ്രദ്ധേയനായ നടൻ ശ്രീനാഥ് ഭാസി തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞു രംഗത്ത്. വിവാഹമോചനത്തിന് ശേഷം അച്ഛനും അമ്മയ്ക്കുമൊപ്പമാണ് ഇപ്പോൾ താമസിക്കുന്നതെന്ന് താരം പറഞ്ഞു. പുതിയ ചിത്രം ‘അവറാച്ചൻ ആൻഡ് സൺസ്’ന്റെ പ്രചാരണത്തിന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ശ്രീനാഥ് ഭാസിയുടെ തുറന്നുപറച്ചിൽ.
2024ലാണ് ഭാര്യയുമായി വേർപിരിഞ്ഞതെന്ന് താരം വ്യക്തമാക്കി. മാതാപിതാക്കളുമായി ചിലപ്പോൾ വഴക്കുണ്ടാകാറുണ്ടെന്നും അത്തരം സന്ദർഭങ്ങളിൽ ദേഷ്യപ്പെട്ട് മുകളിലത്തെ നിലയിലേക്ക് പോകുമ്പോഴാണ് അവരുടെ സാന്നിധ്യം എത്രത്തോളം പ്രധാനമാണെന്ന് തിരിച്ചറിയുന്നതെന്നും ശ്രീനാഥ് ഭാസി പറഞ്ഞു.
“നമ്മൾ ഇനി ഒരുമിച്ച് താമസിക്കേണ്ടതില്ല, ശരിയാകില്ല” എന്നൊക്കെ അച്ഛനോട് വഴക്കിട്ട് പറയാറുണ്ട്. എന്നാൽ പിന്നീട് അവരില്ലാതെ കഴിയാനാകില്ലെന്ന യാഥാർഥ്യം മനസിലാകുമെന്നും താരം പറഞ്ഞു. ആ തിരിച്ചറിവ് വളരെ ബുദ്ധിമുട്ടേറിയതാണെന്നും ഇപ്പോഴുള്ള നിമിഷങ്ങൾ പരമാവധി ആസ്വദിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മാതാപിതാക്കളുടെ ജീവിതത്തിൽ സന്തോഷവും തിരക്കുമുണ്ടാക്കാൻ ചിലപ്പോൾ മത്സ്യങ്ങളെയും ഒരു നായയെയും വാങ്ങിനൽകാറുണ്ടെന്നും ശ്രീനാഥ് ഭാസി പറഞ്ഞു.
തമ്പിയാണ് ‘അവറാച്ചൻ ആൻഡ് സൺസ്’ സംവിധാനം ചെയ്യുന്നത്. ബിജു മേനോൻ, ഗണപതി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഗ്രേസ് ആന്റണിയും അഖില ഭാർഗവനുമാണ് ചിത്രത്തിലെ നായികമാർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
