പ്രോട്ടീൻ പൗഡറിൽ പുഴുക്കൾ; കമ്പനിക്കെതിരെ പരാതിയുമായി നടി ബിപാഷ ബസു

SEPTEMBER 10, 2026, 11:23 PM

 പ്രോട്ടീൻ പൗഡറിൽ പുഴുക്കളെ കണ്ടെത്തിയതായി ബോളിവുഡ് നടി ബിപാഷ ബസുവിന്റെ വെളിപ്പെടുത്തൽ. പുതിയതായി തുറന്ന പ്രോട്ടീൻ പൗഡർ ടിന്നിൽ നിറയെ ചെറിയ പുഴുക്കളാണെന്ന് കാണിച്ച് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം രംഗത്തെത്തിയത്.

മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) കമ്മീഷണർ തുക്കാറാം മുണ്ടെയെ ടാഗ് ചെയ്ത ബിപാഷ, വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടു.

തന്റെ വിരലിലിരിക്കുന്ന ചെറിയ പുഴുവിനെ കാണിച്ചുകൊണ്ടാണ് ബിപാഷ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പ്രശസ്ത ബ്രാൻഡായ ഐസോപ്യൂറിന്റെ (Isopure) പൗഡറിലാണ് പുഴുക്കളെ കണ്ടെത്തിയത്.

vachakam
vachakam
vachakam

വാങ്ങുന്ന സാധനങ്ങളിൽ മായം ചേർക്കൽ തടയാനും ഗുണനിലവാരം ഉറപ്പാക്കാനും തുക്കാറാം മുണ്ടെയെ പോലെയുള്ള ഉദ്യോഗസ്ഥരിലാണ് തങ്ങളുടെ പ്രതീക്ഷയെന്ന് താരം കുറിച്ചു. സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്.

മഹാരാഷ്ട്രയിൽ എഫ്.ഡി.എ കമ്മീഷണർ തുക്കാറാം മുണ്ടെയുടെ നേതൃത്വത്തിൽ ഭക്ഷണശാലകളിലും മറ്റ് സ്ഥാപനങ്ങളിലും വൻ പരിശോധനകളും നടപടികളും പുരോഗമിക്കുന്നതിനിടയിലാണ് നടിയുടെ പോസ്റ്റ് വരുന്നത്.

നേരത്തെ പ്രീതി സിന്റ, ട്വിങ്കിൾ ഖന്ന തുടങ്ങിയ മറ്റ് ബോളിവുഡ് താരങ്ങളും ഭക്ഷണ സുരക്ഷയ്ക്കായി തുക്കാറാം നടത്തുന്ന നവീകരണ പ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam