40-ാംവയസ്സിൽ അമ്മയായി ലേഡി ഗാഗ! ഗർഭകാലവും, മാതൃത്വവും  രഹസ്യം 

SEPTEMBER 12, 2026, 10:49 PM

ലോകപ്രശസ്ത പോപ്പ് ഗായിക ലേഡി ഗാഗയ്ക്കും പ്രതിശ്രുത വരനും പ്രമുഖ വ്യവസായിയുമായ മൈക്കൽ പോളാൻസ്‌കിക്കും ആദ്യ കുഞ്ഞ് ജനിച്ചു. പേജ് സിക്സ്  ആണ് വാർത്ത പുറത്തുവിട്ടത്.

കുഞ്ഞിന്റെ പേര്, ലിംഗം, ജനിച്ച തീയതി എന്നിവ ദമ്പതികൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. കുഞ്ഞിനൊപ്പമുള്ള ദമ്പതികളുടെ ചിത്രം നോർത്തേൺ കാലിഫോർണിയയിൽ നിന്ന് അടുത്തിടെ പുറത്തുവന്നിരുന്നു.

കഴിഞ്ഞ കുറച്ചു മാസങ്ങളായി പൊതുവേദികളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്ന ഗാഗ തന്റെ ഗർഭകാലവും വ്യക്തിജീവിതവും ഏറെ സ്വകാര്യമായി തന്നെയാണ് സൂക്ഷിച്ചിരുന്നത്. 

vachakam
vachakam
vachakam

കഴിഞ്ഞ വർഷങ്ങളിൽ നൽകിയ അഭിമുഖങ്ങളിൽ മാതൃത്വത്തെക്കുറിച്ചുള്ള തന്റെ വലിയ ആഗ്രഹങ്ങൾ നാൽപ്പതുകാരിയായ ലേഡി ഗാഗ തുറന്നുപറഞ്ഞിരുന്നു. 2019-ൽ പ്രണയത്തിലായ ഗാഗയും മൈക്കൽ പോളാൻസ്‌കിയും 2024 മാർച്ചിലാണ് വിവാഹ നിശ്ചയം നടത്തിയത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam