"ശരിയായ പങ്കാളിക്കായി കാത്തിരുന്നു വൈകി": എഗ്ഗ് ഫ്രീസ് ചെയ്ത അനുഭവം പങ്കുവെച്ച് നടി സുരഭി ലക്ഷ്മി

SEPTEMBER 14, 2026, 6:07 AM

താൻ എഗ്ഗ് ഫ്രീസിങ് ചെയ്തുവെന്നും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്നാണിതെന്നും തുറന്നുപറഞ്ഞ് നടി സുരഭി ലക്ഷ്മി. സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം ഈ കാര്യം ആരാധകരുമായി പങ്കുവെച്ചത്. ജീവിതത്തിൽ ഏറെ നേരത്തെ എടുക്കേണ്ടിയിരുന്ന തീരുമാനമായിരുന്നു ഇതെന്നും സുരഭി വീഡിയോയിൽ പറയുന്നുണ്ട്.

തന്റെ ഇരുപതുകളുടെ അവസാനത്തിലോ മുപ്പതുകളുടെ തുടക്കത്തിലോ ചെയ്യേണ്ട കാര്യമായിരുന്നു ഇതെന്ന് സുരഭി വ്യക്തമാക്കുന്നു. ജീവിതത്തിലേക്ക് ശരിയായ പങ്കാളി ഇന്ന് വരും നാളെ വരും എന്ന് കരുതി നീണ്ടുപോയതാണ്.

കലാകാരി എന്ന നിലയിൽ പലതരത്തിലുള്ള ബോധവൽക്കരണ വീഡിയോകൾക്കായി ആളുകൾ സമീപിക്കാറുണ്ട്. അങ്ങനെ വന്നപ്പോഴാണ് എഗ്ഗ് ഫ്രീസ് ചെയ്യാനുള്ള തന്റെ ആഗ്രഹത്തെക്കുറിച്ചും അതിനായുള്ള പ്രൊസീജ്യറിന് തയ്യാറാണെന്ന കാര്യവും വ്യക്തമാക്കിയതെന്നും താരം പറയുന്നു.

vachakam
vachakam
vachakam

നിലവിൽ പ്രൊസീജ്യർ വിജയകരമായി പൂർത്തിയായിക്കഴിഞ്ഞു. സാധാരണയായി ക്യാൻസർ പോലുള്ള മാരക രോഗങ്ങൾ വരുമ്പോൾ ചികിത്സ തുടങ്ങുന്നതിന് മുൻപാണ് എഗ്ഗ് ഫ്രീസ് ചെയ്യാറുള്ളത്. ചികിത്സ പൂർത്തിയായ ശേഷം കുഞ്ഞുങ്ങൾ വേണമെന്ന് തോന്നുമ്പോൾ ഇത് വലിയൊരു സാധ്യതയാണെന്ന് സുരഭി ചൂണ്ടിക്കാട്ടുന്നു.

40 വയസ്സിലാണ് പ്രസവിക്കാൻ ആഗ്രഹിക്കുന്നതെങ്കിൽ 28-ലോ 32-ലോ എഗ്ഗ് ഫ്രീസ് ചെയ്തുവെക്കാൻ സാധിക്കും. ഈ അനുഭവം പങ്കുവെക്കുന്നത് മറ്റൊരാൾക്കെങ്കിലും ശരിയായ സമയത്ത് ശരിയായ തീരുമാനമെടുക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് വീഡിയോ ചെയ്യുന്നതെന്നും സുരഭി കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam