പത്തനംതിട്ട: അടൂരിലെ ദളിത് യുവാവിന്റെ മർദ്ദന പരാതിയിൽ ശാസ്താംകോട്ട സ്റ്റേഷനിലെ പൊലീസുകാർ കുറ്റക്കാരെന്ന് കണ്ടെത്തൽ.
പോക്സോ കേസിൽ പ്രതിയായ സഹോദരനെ അന്വേഷിച്ചു എത്തിയ പോലീസുകാർ കാറിൽ കയറ്റി കൊണ്ടുപോയി മർദിച്ചു എന്നായിരുന്നു 23 കാരന്റെ പരാതി.
മർദനത്തിൽ ജനനേന്ദ്രിയം തകർത്തെന്നാണ് പരാതി ഉയർന്നത്.
ഈ പരാതിയിന്മേൽ നടത്തിയ വകുപ്പുതല അന്വേഷണത്തിലാണ് പൊലീസുകാർ കുറ്റക്കാരെന്ന് കണ്ടെത്തലുള്ളത്. പത്തനംതിട്ട എസ്പി നടപടിക്ക് ശുപാർശ ചെയ്തിരിക്കുകയാണ്. ഐജിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
