ആന്റോ അഗസ്റ്റിൻ വീട്   നിർമിച്ചത്  കെട്ടിട നിർമാണ ചട്ടങ്ങൾ പാലിക്കാതെയെന്ന് റിപ്പോർട്ട്

SEPTEMBER 19, 2026, 9:19 PM

കൽപറ്റ: ദിവസങ്ങൾ കഴിയും തോറും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുകുകയാണ്. മാം​ഗോ ഫോണും മരംമുറിയും മെസ്സിയും എന്നുവേണ്ട  അബ്കാരി കേസ് വരെ കാര്യങ്ങൾ എത്തിനിൽക്കുമ്പോൾ ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട് അനധികൃതമായി നിർമിച്ചതെന്നാണ് എക്സൈസ് സംഘത്തിന്റെ കണ്ടെത്തൽ.

പ്രത്യേക അന്വേഷണസംഘം തലവനായ അസി. എക്സൈസ് കമ്മിഷണർ ആർ.എൻ.ബൈജു തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നത് ഇങ്ങനെ.

വയനാട് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ പാലിക്കാതെയാണ് ആന്റോ അഗസ്റ്റിൻ വീടു നിർമിച്ചതെന്നാണ് അന്വേഷണസംഘത്തിൽ റിപ്പോർട്ടിൽ.

vachakam
vachakam
vachakam

2022ൽ ആന്റോ മുട്ടിൽ പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നത്  വീടിന്റെ തരം മാറ്റി ഹോംസ്റ്റേ, ടൂറിസ്റ്റ് ഹോം തുടങ്ങിയ കെട്ടിടങ്ങളുടെ വിഭാഗത്തിലേക്കാക്കാനായിരുന്നു. 

 എന്നാൽ, സ്ഥലപരിശോധന നടത്താനെത്തിയ അധികൃതർ കെട്ടിടത്തിൽ അനധികൃത നിർമാണം നടത്തിയതായി കാണിച്ച് 2022 മാർച്ച് 28ന് ആന്റോയ്ക്ക് നോട്ടിസ് നൽകി. പിന്നീട്, അനധികൃതനിർമാണം ക്രമവൽക്കരിക്കാൻ ആന്റോ നൽകിയ അപേക്ഷ തള്ളിയ പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ് മെമ്മോ നൽകിയിരുന്നതായും   റിപ്പോർട്ടിൽ പറയുന്നു. 

വാഴവറ്റ ഉൾപ്പെടുന്ന മുട്ടിൽ പഞ്ചായത്തിലെ കെട്ടിടങ്ങൾക്കു ജില്ലാ  ദുരന്തനിവാരണ അതോറിറ്റി നിശ്ചയിച്ചിരിക്കുന്ന ഉയരം  3 നിലകൾ അല്ലെങ്കിൽ 10 മീറ്റർ ഉയരം എന്നാണ് .  എന്നാൽ ആന്റോയുടെ വീടിനു 4 നിലകളും 10 മീറ്ററിലധികം ഉയരവുമുണ്ടായിരുന്നു, ഇതിനാലാണ് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നത്.

vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam