തിരുവനന്തപുരം: ശബരിമലയിലേക്ക് ശർക്കര വാങ്ങുന്നതിനുള്ള ലേല നടപടികൾ വൈകിയിരുന്നുവെന്ന് ആരോപണം.
ഈ ലേല നടപടികൾ വൈകിയതിനാൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.75 കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായെന്ന് കോൺഗ്രസ് അനുകൂല ജീവനക്കാരുടെ സംഘടനയായ തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് ആരോപിച്ചു.
ലേലം വൈകിയതോടെ ഉയർന്ന നിരക്കിൽ ശർക്കര വാങ്ങേണ്ട സാഹചര്യമുണ്ടായെന്നും ഇത് ദേവസ്വം ബോർഡിന് അധിക സാമ്പത്തിക ബാധ്യത വരുത്തിയെന്നും സംഘടന വ്യക്തമാക്കി.
ശർക്കര വാങ്ങുന്നതിനുള്ള ലേല നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ ബോർഡിന് വീഴ്ച സംഭവിച്ചതായാണ് സംഘടനയുടെ ആരോപണം.
ലേല നടപടികളിലെ അപാകതകൾ സംബന്ധിച്ചും ഇതിന് ഉത്തരവാദികളായവരെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്ന് സംഘടന ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
