തിരുവനന്തപുരം: ശബരിമല സംവിധാനത്ത് അരവണ വിൽപ്പനയിൽ നിയന്ത്രണമെന്ന് റിപ്പോർട്ട്.
അരവണ വളരെ കുറച്ച് അളവിൽ നൽകുന്നതിലാണ് ഭക്തർ പ്രതിഷേധം അറിയിച്ചത്. ഒരു ഭക്തന് ഒരു ടിൻ മാത്രമേ നൽകുന്നുള്ളൂവെന്നും പരാതിയുണ്ട്. പിന്നാലെ കൗണ്ടറിന്റെ മുന്നിൽ ഭക്തരുടെ പ്രതിഷേധം നടന്നു.
സാധാരണയായി മൂന്ന് ടിൻ അരവണയാണ് ഒരു ഭക്തന് നൽകിവരുന്നത്. ശനിയാഴ്ച ഭക്തരുടെ എണ്ണം പ്രതീക്ഷിച്ചതിലും കൂടുതലായതോടെ ഒരാൾക്ക് ഒരു ടിൻ എന്ന നിലയിലേക്ക് കുറയ്‌ക്കേണ്ടതായി വന്നു. നീണ്ട ക്യൂവിൽ നിന്ന ശേഷം മാത്രമാണ് ഒരു ടിന്നാണ് ലഭിക്കുകയെന്ന അറിയിപ്പ് ലഭിച്ചത്. അതാണ് ഭക്തരുടെ പ്രതിഷേധത്തിന് വഴിവച്ചത്.
ഭക്തരുടെ എണ്ണം പ്രതീക്ഷിച്ചതിലും കൂടുതലായതിനാലാണ് നിയന്ത്രണം എന്ന് ദേവസ്വം ബോർഡ് അറിയിച്ചു. അരവണ ഉത്പാദന പ്ലാന്റിന്റെ നവീകരണം നടക്കുന്നതിനാൽ നിലവിൽ അരവണ ഉത്പാദന പ്ലാന്റിൽ ഉൽപാദനമില്ല. കരുതൽ ശേഖരത്തിൽ നിന്നാണ് അരവണ ഭക്തർക്ക് നൽകുന്നത്. നിലവിൽ അരവണയുടെ പ്രതിദിന ഉത്പാദനം രണ്ടേകാൽ ലക്ഷം ടിന്നാണ്.
നവീകരണം പൂർത്തിയായാൽ ഇത് മൂന്നര ലക്ഷത്തിലേക്ക് എത്തും. ഇന്ന് ഭക്തരുടെ എണ്ണം പ്രതീക്ഷിച്ചതിലും കൂടുതലായതിനാൽ ദേവസ്വം ബോർഡിന് മതിയായ സ്‌റ്റോക്ക് ഉണ്ടായിരുന്നില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
