തൃശൂര്‍: ഇന്‍സ്റ്റാഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളിലൂടെ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിക്കെതിരെ ലൈംഗികാധിക്ഷേപവും വ്യാജ പ്രചാരണവും നടത്തിയ കേസില്‍ പ്രമുഖ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഹെലന്‍ ഓഫ് സ്പാര്‍ദ്ദ എന്ന എസ്.ആര്‍ ധന്യ അറസ്റ്റില്‍. തൃശൂര്‍ സ്വദേശിയായ ട്രാന്‍സ്ജെന്‍ഡര്‍ നല്‍കിയ പരാതിയിലാണ് തൃശൂര്‍ സിറ്റി സൈബര്‍ പൊലീസിന്റെ നടപടി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ധന്യയെ ജാമ്യത്തില്‍ വിട്ടയച്ചു.
സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകള്‍ വഴി തനിക്കെതിരെ നിരന്തരം ലൈംഗികച്ചുവയുള്ള അധിക്ഷേപങ്ങളും ഭീഷണികളും ഉയര്‍ത്തുകയും അപകീര്‍ത്തികരമായ രീതിയില്‍ വ്യാജപ്രചാരണം നടത്തുകയും ചെയ്തുവെന്നാണ് പരാതി. കേസിന്റെ ഭാഗമായി ധന്യയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായി ഫോണ്‍ വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്ന് സൈബര്‍ പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
