കേരള സർവകലാശാല പ്രസിദ്ധീകരിച്ച ബിരുദ പരീക്ഷ ഫലങ്ങൾ പിൻവലിച്ചു

SEPTEMBER 19, 2026, 8:59 PM

തിരുവനന്തപുരം: കേരള സർവകലാശാല കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച FYUGP സെമസ്റ്റർ 4, സെമസ്റ്റർ 1 സപ്ലിമെന്ററി പരീക്ഷാഫലങ്ങളിൽ വ്യാപകമായ പിഴവുകൾ ഉയർന്നതിനെ തുടർന്ന് പ്രസിദ്ധീകരിച്ച ഫലങ്ങൾ പിൻവലിച്ചു. 

സാങ്കേതിക പ്രശ്‌നം മൂലമാണ് പരീക്ഷാഫലം പിൻവലിച്ചതെന്നാണ് സർവ്വകലാശാല നൽക്കുന്ന വിശദീകരണം. പിഴവുകൾ തിരുത്തി ഉടൻ ഫലം പ്രഖ്യാപിക്കുമെന്നും സർവ്വകലാശാല അറിയിച്ചു.

 മുൻ സർക്കാർ നടപ്പാക്കിയ കെ റിപ്പ്  സോഫ്റ്റ്‌വെയറിലെ പാകപിഴകൾ കാരണം പ്രസ്തുത സോഫ്റ്റ്‍വെയർ പിൻവലിക്കാനും യൂണിവേഴ്സിറ്റി കമ്പ്യൂട്ടർ സെൻററിൻറെ സോഫ്റ്റ്‌വെയർ പുനസ്ഥാപിക്കാനും സിൻഡിക്കേറ്റിൽ ധാരണയായി.

vachakam
vachakam
vachakam

പ്രൊഫൈൽ വഴി ഫലം ലഭ്യമാകാതിരിക്കുക, നിലവിലില്ലാത്ത വിഷയങ്ങളുടെ റിസൽറ്റ് വരിക, ഇംപ്രൂവ്മെൻറ് പരീക്ഷാ മാർക്കുകളിൽ തിരിമറി വരിക, വിജയിക്കാത്ത വിഷയങ്ങൾക്ക് പാസ് രേഖപ്പെടുത്തുക തുടങ്ങി ഗുരുതരമായ അപാകതകളാണ് K-REAP സോഫ്റ്റ്‌വെയർ വഴി പ്രഖ്യാപിച്ച ഫലങ്ങളിൽ കണ്ടെത്തിയത്. 

വിദ്യാർത്ഥികളുടെ പ്രൊഫൈലിൽ പരീക്ഷഫലം ലഭിക്കാത്തതിനെ തുടർന്നാണ് പരാതികൾ ഉയർന്നത്. പല വിദ്യാർത്ഥികൾക്കും ഫലം ലഭിച്ചിരുന്നില്ല. മാത്രമല്ല പരീക്ഷാഫലങ്ങൾ തെറ്റായ രീതിയിലും പ്രസിദ്ധീകരിച്ചിരുന്നു. പല വിദ്യാർത്ഥികൾക്കും ജയിച്ച വിഷയങ്ങൾ പരാജയപ്പെട്ടതായുള്ള ഫലമാണ് വന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam