തിരുവനന്തപുരം: ബംഗാളിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിന് 287 റൺസ് തോൽവി. രണ്ടാം ഇന്നിംഗ്‌സിൽ 408 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ കേരളം അവസാന ദിവസമായ ഇന്നലെ രാവിലെ തന്നെ 120 റൺസിന് ഓൾഔട്ടാവുകയായിരുന്നു. രണ്ട് ഇന്നിംഗ്‌സുകളിലുമായി പത്ത് വിക്കറ്റുകൾ വീഴ്ത്തിയ പ്രദീപ്ത പ്രമാണിക്കിന്റെ പ്രകടനമാണ് കേരളത്തെ തകർത്തത്.
ആദ്യ ഇന്നിംഗ്‌സിൽ ബംഗാളിന് വേണ്ടി സെഞ്ച്വറി നേടുകയും രണ്ട് ഇന്നിംഗ്‌സുകളിൽ നിന്നുമായി 4 വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ഷഹബാസ് അഹമ്മദാണ് പ്ലെയർ ഓഫ് ദി മാച്ച്.
സ്‌കോർ : ബംഗാൾ ഒന്നാം ഇന്നിംഗ്‌സ് 350, രണ്ടാം ഇന്നിംഗ്‌സ് 198
കേരളം ഒന്നാം ഇന്നിംഗ്‌സ് 141, രണ്ടാം ഇന്നിംഗ്‌സ് 120
മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ എട്ടുപോയിന്റുമായി എലൈറ്റ് ഗ്രൂപ്പ് സിയിൽ നാലാം സ്ഥാനത്താണ് കേരളം. നവംബർ രണ്ട് മുതൽ അഹമ്മദാബാദിൽ ഗുജറാത്തിനോടാണ് കേരളത്തിന്റെ അടുത്ത മത്സരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
