വെറും 15 മിനിറ്റിനുള്ളിൽ ഹാട്രിക് നേടി സൗദി പ്രോ ലീഗ് മത്സരത്തിൽ ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തകർപ്പൻ വിളയാട്ടം. സൗദി പ്രൊ ലീഗിൽ നടന്ന അൽ നസർ - അൽ ഖുലൂദ് മത്സരത്തിലാണ് റൊണാഡോയുടെ ഹാട്രിക് പിറന്നത്. ഈ മത്സരത്തിൽ 5-3ന് അൽ നസർ വിജയിക്കുകയും ചെയ്തു.
ഈ കളിയിലെ മൂന്ന് ഗോൾ നേട്ടത്തോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആകെ കരിയർ ഗോൾ നേട്ടം 985 ആയി ഉയർന്നു. ഇനി 15 ഗോൾ കൂടി നേടിയാൽ 1000 കരിയർ ഗോൾ നേടുന്ന ആദ്യ താരം എന്ന റെക്കോർഡ് റോണോയുടെ പേരിലാകും. 982 ഗോൾ സമ്പാദ്യവുമായിട്ടാണ് അൽ ഖുലൂദിനെതിരെ റൊണാൾഡോ ഇറങ്ങിയത്.
മത്സരത്തിനിറങ്ങിയ 41 വയസുകാരനായ റൊണാൾഡോ രണ്ടാം പകുതിയിൽ 66, 72, 81 മിനിറ്റുകളിൽ ഗോളുകൾ നേടിയാണ് തകർപ്പൻ പെർഫോമൻസുമായി കളി തന്റെ പേരിലാക്കിയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ ആഞ്ചലോ ഗബ്രയേലും സാദയോ മാനെയും അൽ നസറിനായി ഗോളുകൾ നേടിയെങ്കിലും, അൽ ഖുലൂദിന്റെ ശക്തമായ തിരിച്ചടിയോടെ ആദ്യ പകുതിയിൽത്തന്നെ കളി 2-2 എന്ന നിലയിലെത്തി.
മത്സരം സമനിലയിൽ നിൽക്കുന്ന ഘട്ടത്തിലാണ് അൽ നസറിന്റെ രക്ഷകനായി റൊണാൾഡോ എത്തുന്നത്. 66-ാം മിനിറ്റിൽ പെനാൽറ്റി ബോക്‌സിനുള്ളിൽ നിന്ന് കൃത്യമായ ഫിനിഷിംഗിലൂടെ റൊണാൾഡോ തന്റെ ആദ്യ ഗോൾ നേടി. ആറ് മിനിറ്റിനുശേഷം രണ്ടാമത്തെ ഗോളും, 81-ാം മിനിറ്റിൽ മൂന്നാമത്തെ ഗോളും നേടിയ റോണോ 15 മിനിറ്റുകൊണ്ട് തന്റെ ഗോൾ നേട്ടം 985 ആക്കി. ഒപ്പം വിജയം അൽ നസറിനൊപ്പമാകുകയും ചെയ്തു.
1000 കരിയർ ഗോൾ നേടുന്ന ലോകത്തെ ആദ്യ താരം എന്ന ലക്ഷ്യത്തലേക്ക് കുതിക്കുന്ന റൊണാൾഡോയ്ക്ക് ഈ ഹാട്രിക് ഏറെ ഗുണം ചെയ്തു. റൊണാൾഡോയുടെ 67-ാമത്തെ ഹാട്രിക്കായിരുന്നു ഇത്. ഈ മത്സരത്തിൽ ജയിച്ചതോടെ മൂന്ന് പോയിന്റ് നേട്ടവുമായി അൽ നസർ കിരീടപ്പോരാട്ടത്തിൽ കുതിക്കുകയും ചെയ്തു. ഈ നിലയിൽ മുന്നോട്ട് പോയാൽ 2026/27 സീസൺ അവസാനിക്കും മുമ്പ് 1000 ഗോൾ നേട്ടം എന്ന ചരിത്രം റൊണാൾഡോ തന്റെ പേരിൽ കുറിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
