ചേരാനല്ലൂർ ബെൻസ് അപകടം; ജഡ്ജി തന്നെ വിളിച്ചിട്ടില്ലെന്ന് കാളിരാജ് മഹേഷ് കുമാർ

OCTOBER 30, 2026, 1:03 AM

കൊച്ചി: ചേരാനല്ലൂർ ബെൻസ് അപകടത്തിൽ 17കാരന്റെ അച്ഛനായ അഡീഷണൽ ജഡ്ജി തന്നെ വിളിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ. ‍സ്ഥാനം ഒഴിഞ്ഞ ശേഷം സംസാരിക്കുകയായിരുന്നു കമ്മീഷണർ കാളിരാജ് മഹേഷ്കുമാർ.

 ‌ജഡ്ജി തന്നെ ഒരുതരത്തിലും ബന്ധപ്പെട്ടിട്ടില്ല. പ്രതികളുമായി ബന്ധമുള്ള ആരും വിളിച്ച് സംസാരിച്ചിട്ടില്ല. ഇനി ഒരു അവസരം ലഭിക്കാത്തത് കൊണ്ടാണ് തുറന്ന് പറഞ്ഞത്.


 സ്ഥലം മാറ്റത്തിൽ സങ്കടമില്ല. സർക്കാർ ജീവനക്കാരനായത് കൊണ്ട് എല്ലാം അനുസരിക്കേണ്ടി വരുമെന്നും കാളിരാജ് മഹേഷ് കുമാർ പറഞ്ഞു.  മറ്റൊരു വേദി കിട്ടാത്തത് കൊണ്ടാണ് ഇക്കാര്യം തുറന്ന് പറയുന്നതെന്നും അദ്ദേഹം. 

vachakam
vachakam
vachakam

കേസ് തുടക്കം മുതൽ മുന്നോട്ട് പോയത് നല്ല രീതിയിലാണ്. കേസും സ്ഥലമാറ്റവുമായി ബന്ധമില്ല. സ്ഥലം മാറ്റം ജോലിയുടെ ഭാഗം മാത്രമാണ്. പോകുന്നതിൽ സങ്കടമില്ലെന്നും കാളിരാജ് മഹേഷ്കുമാർ പറഞ്ഞു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam