ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്

SEPTEMBER 20, 2026, 1:16 AM

തിരുവനന്തപുരം:   ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്.  പാറശ്ശാല കുഴക്കോട് സ്വദേശിനി സുനിതയാണ് ആക്രമണത്തിന് ഇരയായത്.

ഭര്‍ത്താവ് വിജയ പ്രേംകുമാര്‍ ഇവരെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു.  ഗുരുതരമായി പരിക്കേറ്റ സുനിത ആശുപത്രിയില്‍ ചികിത്സയിലാണ്.   

ഗുരുതരാവസ്ഥയിലുള്ള യുവതിക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി. സ്ഥിരം മദ്യപാനിയാണ് വിജയ പ്രേംകുമാര്‍ എന്നാണ് ആരോപണം.

vachakam
vachakam
vachakam

ഇയാള്‍ സ്ഥിരമായി മദ്യപിച്ചെത്തി ഭാര്യയെ മര്‍ദ്ദിക്കാറുണ്ടെന്നാണ് പൊലീസ് പറയുന്നത്. ശനിയാഴ്ചയും വീട്ടില്‍ വഴക്കുണ്ടായിരുന്നു.

ഇതിന് പിന്നാലെ ഇയാള്‍ കത്തി ഉപയോഗിച്ച് സുനിതയുടെ കഴുത്തിന്റെ പിന്‍ഭാഗത്ത് ആഴത്തിലുള്ള മുറിവേല്‍പ്പിക്കുകയായിരുന്നു. പാറശാല പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam