മാനന്തവാടി: അനധികൃതമായി വിദേശമദ്യം പിടികൂടിയ കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ എക്സൈസ് പ്രത്യേക അന്വേഷണ സംഘം ഇന്ന് വിശദമായി ചോദ്യം ചെയ്യും.
എക്സൈസിന് അനുവദിച്ച 24 മണിക്കൂർ കസ്റ്റഡി കാലാവധി ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ അവസാനിക്കും. പിന്നാലെ വൈദ്യപരിശോധന പൂർത്തിയാക്കി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം മാനന്തവാടി ജില്ലാ ജയിലിലേക്ക് മാറ്റും.
അതേസമയം, ചോദ്യം ചെയ്യലുമായി ആന്റോ അഗസ്റ്റിൻ സഹകരിക്കുന്നുണ്ടെങ്കിലും മദ്യം കണ്ടെത്തിയതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് അറിയില്ല എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
