തിരുവനന്തപുരം: ഇറാന്‍-അമേരിക്കന്‍ യുദ്ധത്തെത്തുടര്‍ന്ന് പശ്ചിമേഷ്യയില്‍ രൂപപ്പെട്ട വ്യാപാര പ്രതിസന്ധി സംസ്ഥാനത്തെ കുടിവെള്ള ശുദ്ധീകരണ ചെലവ് ഇരട്ടിയാക്കുന്നു. ശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന അലുമിനീയം സള്‍ഫേറ്റിന്റെ (ആലം) വില വിപണിയില്‍ കുതിച്ചുയരുകയും കടുത്ത ക്ഷാമം അനുഭവപ്പെടുകയും ചെയ്തതോടെ കേരള ജല അതോറിറ്റി വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്.
വെള്ളത്തിലെ അഴുക്കും ചെളിയും മാറ്റാന്‍ പ്രതിവര്‍ഷം 4500 ടണ്‍ ആലം ആവശ്യമുള്ള ജല അതോറിറ്റിക്ക് കഴിഞ്ഞ സാമ്പത്തികവര്‍ഷം ടണ്ണിന് 20,000 രൂപയായിരുന്ന സ്ഥാനത്ത് ഇത്തവണ 38,000 രൂപ മുതല്‍ തുകയാണ് കരാറുകാര്‍ ആവശ്യപ്പെടുന്നത്. ഇതോടെ ആലത്തിനു മാത്രമായി പ്രതിമാസം 50 ലക്ഷം രൂപയുടെ അധിക സാമ്പത്തിക ബാധ്യതയാണ് അതോറിറ്റിക്ക് വരുന്നത്.
ആലത്തിന്റെ പ്രധാന അസംസ്‌കൃത വസ്തുവായ സള്‍ഫ്യൂരിക് ആസിഡ് നിര്‍മ്മിക്കാന്‍ ആവശ്യമായ സള്‍ഫറിന്റെ 84 ശതമാനവും ഖത്തര്‍, യു.എ.ഇ, ഒമാന്‍, സൗദി അറേബ്യ, കുവൈറ്റ് തുടങ്ങിയ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. എന്നാല്‍ നിലവിലെ ആഗോള സാഹചര്യത്തില്‍ ഇറക്കുമതി തടസ്സപ്പെട്ടതാണ് വില വര്‍ധനവിന് വഴിവെച്ചത്. വിലക്കയറ്റവും അനിശ്ചിതത്വവും മുന്‍നിര്‍ത്തി ആലം വാങ്ങുന്നതിനായി മുന്‍പ് നല്‍കിയിരുന്ന ഒരു വര്‍ഷത്തെ കരാര്‍ കാലാവധി ആറുമാസമായി ചുരുക്കിയിരിക്കുകയാണ് ജല അതോറിറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
