ആന്റോ അഗസ്റ്റിന്റെ വീട്ടിലെ 22 ക്യാമറകളിലും ദൃശ്യങ്ങളില്ല; ഡിവിആർ മാറ്റിയതായി എക്സൈസ്

SEPTEMBER 20, 2026, 11:24 PM

കൽപ്പറ്റ: അബ്കാരി കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ടി വി എംഡി ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട്ടിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ ലഭ്യമല്ലെന്ന് എക്സൈസ്. വീട്ടിൽ സ്ഥാപിച്ചിരുന്ന 22 ക്യാമറകളിലെയും ദൃശ്യങ്ങൾ മായ്ച്ച നിലയിലാണെന്നും ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്ന ഡിവിആർ മാറ്റിയിട്ടുണ്ടെന്നും എക്സൈസ് അറിയിച്ചു.

ആന്റോ അഗസ്റ്റിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് ഇക്കാര്യം കണ്ടെത്തിയത്. തെളിവുകൾ നശിപ്പിക്കുന്നതിനായാണ് ഡിവിആർ മാറ്റിയതെന്നാണ് എക്സൈസിന്റെ സംശയം. നാളെ ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെ ഈ വിവരങ്ങൾ പ്രോസിക്യൂഷൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയേക്കും.

അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ച കേസിൽ അറസ്റ്റിലായ ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി 24 മണിക്കൂർ കസ്റ്റഡിയിലാണ് ബത്തേരി കോടതി വിട്ടത്. ചോദ്യം ചെയ്യലിലും കോടതിയിലെ വാദങ്ങളിലും സ്വീകരിച്ച നിലപാട് തന്നെയാണ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലും ആന്റോ ആവർത്തിച്ചത്.

vachakam
vachakam
vachakam

മദ്യം കണ്ടെത്തിയ വാഴവറ്റയിലെ വീട് തന്റെ പേരിലല്ലെന്നാണ് ആന്റോയുടെ വാദം. ബാങ്ക് ജപ്തി ചെയ്തതിനെ തുടർന്ന് സർഫാസി നിയമപ്രകാരം മറ്റൊരാൾ വീട് സ്വന്തമാക്കിയതാണെന്നും താൻ മദ്യപിക്കുന്ന ആളല്ലെന്നും വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യത്തെക്കുറിച്ച് അറിയില്ലെന്നും ആന്റോ അന്വേഷണ സംഘത്തോട് പറഞ്ഞതായി എക്സൈസ് അറിയിച്ചു.

എന്നാൽ വീട് ആന്റോ അഗസ്റ്റിന്റെ ഉടമസ്ഥതയിലാണെന്ന് തെളിയിക്കുന്ന കൂടുതൽ രേഖകൾ ശേഖരിക്കുകയാണ് എക്സൈസ്. പഞ്ചായത്ത് രേഖകളിൽ വീടിന്റെ ഉടമസ്ഥൻ ആന്റോ അഗസ്റ്റിനാണെന്നാണ് വിവരം. കെഎസ്ഇബി വൈദ്യുതി കണക്ഷനും ആന്റോയുടെ പേരിലാണ്.

അതേസമയം, വീട് അനധികൃത നിർമാണമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പഞ്ചായത്ത് നൽകിയ സ്റ്റോപ്പ് മെമ്മോയും പുറത്തുവന്നു. ഭാര്യാമാതാവ് ലില്ലിയാണ് ലേലത്തിൽ വസ്തു സ്വന്തമാക്കിയതെന്നാണ് ആന്റോയുടെ വാദം.

vachakam
vachakam
vachakam

വീടിന്റെ ഉടമസ്ഥാവകാശം മറ്റൊരാൾക്ക് കൈമാറിയെന്ന് തെളിയിക്കാൻ പ്രതിഭാഗം ഹാജരാക്കിയ എസ്‌ബിഐയുടെ സെയിൽസ് സർട്ടിഫിക്കറ്റ് മാത്രം മതിയാകില്ലെന്നാണ് എക്സൈസിന്റെ നിലപാട്. ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കൂടുതൽ രേഖകളും തെളിവുകളും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam