പിണറായി വിജയനെതിരായ മാസപ്പടി ആരോപണം: ഇഡിയുടെ കത്തിൽ സർക്കാർ തീരുമാനം ഇന്ന്

SEPTEMBER 20, 2026, 9:38 PM

കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കൈക്കൂലി വാങ്ങിയതിന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് നിയമോപദേശം. 

പിണറായി വിജയനെതിരെ അന്വേഷണം ആകാമെന്നായിരുന്നു എജി യുടെ നിയമോപദേശം. പിണറായി വിജയനെതിരെ, കേസെടുത്താൽ മാസപ്പടി ഡയറിയിൽ പേരുള്ള യു.ഡി.എഫ് നേതാക്കളുടെ പങ്ക് ഉൾപ്പടെ അന്വേഷിക്കേണ്ടി വരുമെന്നുള്ളതാണ് കോൺഗ്രസിന്റെ ആശങ്ക.

അഴിമതി നിരോധന നിയമപ്രകാരവും മുഹമ്മദ്‌ റിയാസിന്റെ ഹവാല ഇടപാടുകളിലും അന്വേഷണം വേണമെന്നാണ് ഇ ഡി നിലപാട്.

vachakam
vachakam
vachakam

അതേസമയം വീണ പണം വാങ്ങിയത് പിണറായിക്ക് വേണ്ടിയെന്ന് അനുമാനിക്കാം. കൈക്കൂലിക്കും അനധികൃത സ്വത്ത് സമ്പാദനത്തിനും കേസെടുക്കാം എന്നുമാണ് നിയമോപദേശം.  ഇഡിയുടെ കത്തിൽ സർക്കാർ തീരുമാനം ഇന്ന് ഉണ്ടാകും.

അഴിമതി തടയൽ നിയമപ്രകാരവും വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനത്തിനും കേസെടുക്കാം എന്നാണ് നിയമോപദേശത്തിൽ വ്യക്തമാക്കുന്നത്. വീണാ വിജയൻ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്യാം. മൂന്നാം കക്ഷി വഴി പൊതുപ്രവർത്തകൻ പണം വാങ്ങിയാലും കുറ്റകരമാണ്. പിണറായി വിജയൻ കൈക്കൂലി വാങ്ങിയത് മൂന്നാം കക്ഷി വഴിയെന്നും നിയമോപദേശ്തതിൽ വ്യക്തമാക്കുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam