കേരളത്തിൽ മഴക്കെടുതി രൂക്ഷം; ഒമ്പത് മരണം, ഒരാളെ കാണാതായി; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

SEPTEMBER 21, 2026, 12:29 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനിടെ മഴക്കെടുതിയിലും മണ്ണിടിച്ചിലിലുമായി ഇതുവരെ ഒമ്പത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. ഒരാളെ കാണാതായിട്ടുണ്ട്. മൂന്ന് പേർക്ക് പരിക്കേറ്റു. മഴ ശക്തമായതോടെ ആറ് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിലേക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

മലപ്പുറം, ഇടുക്കി, കോട്ടയം ജില്ലകളിലാണ് മഴയിലും മണ്ണിടിച്ചിലിലും മരണം റിപ്പോർട്ട് ചെയ്തത്. മലപ്പുറം നിലമ്പൂർ അമരമ്പലം ടി.കെ. നഗറിലെ വിനോദസഞ്ചാര കേന്ദ്രത്തിലുണ്ടായ മലവെള്ളപ്പാച്ചിലിലാണ് അഞ്ച് പേർ മരിച്ചത്. ഒരാളെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല.

ഇടുക്കിയിലും കോട്ടയത്തുമായി രണ്ട് മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. മഴക്കെടുതി രൂക്ഷമായതിനെ തുടർന്ന് ഇടുക്കിയിൽ ദുരിതാശ്വാസ ക്യാംപ് തുറന്നു. നിലവിൽ 15 പേരാണ് ക്യാംപിൽ കഴിയുന്നത്.

vachakam
vachakam
vachakam

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

തിരുവനന്തപുരം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഇവിടെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. മറ്റ് ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മഴ ശക്തമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സ്ഥിതിഗതികൾ മണിക്കൂർ അടിസ്ഥാനത്തിൽ വിലയിരുത്തണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദേശം നൽകി. മഴക്കെടുതിയിൽ അഞ്ച് പേർ മരിച്ച മലപ്പുറം പൂക്കോട്ടുംപാടം ടി.കെ. കോളനി മുഖ്യമന്ത്രി ഇന്ന് സന്ദർശിക്കും. ഉച്ചയ്ക്ക് രണ്ടരയോടെ ജില്ലയിലെത്തുന്ന മുഖ്യമന്ത്രി മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് അന്തിമോപചാരം അർപ്പിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam