തനിക്കെതിരെ മാതൃഭൂമി നൽകിയ വാർത്ത വ്യാജമെന്ന് മുഹമ്മദ് റിയാസ് 

SEPTEMBER 21, 2026, 12:24 AM

തിരുവനന്തപുരം: തനിക്കെതിരെ ഇന്ന് മാതൃഭൂമിയിൽ വന്ന വ്യാജവാർത്തകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുൻ മന്ത്രി പി എ മുഹമ്മദ് റിയാസ്.

 വരവിൽ കവിഞ്ഞ സ്വത്ത് കൈവശം വെച്ചതിന് റിയാസിന്റെ പേരിൽ 13(1)(ബി) വകുപ്പ് ബാധകമാകും എന്നത് വ്യാജവാർത്തയെന്ന് മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു. 

റിയാസ് ഫേസ്ബുക്കിൽ പറഞ്ഞിരിക്കുന്നത് ഇങ്ങനെ  

vachakam
vachakam
vachakam

ഇന്നത്തെ മാതൃഭൂമി ദിനപത്രത്തിന്റെ ഫ്രണ്ട് പേജിൽ, 'വരവിൽ കവിഞ്ഞ സ്വത്ത് കൈവശം വെച്ചതിന് മുൻമന്ത്രി മുഹമ്മദ് റിയാസിന്റെ പേരിൽ 13(1)(ബി) വകുപ്പ് ബാധകമാകും' എന്ന വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വി എസ് സിജു എന്ന ലേഖകന്റെ പേരിലാണ് വാർത്ത വന്നിരിക്കുന്നത്. അടിസ്ഥാനരഹിതമായ ഈ കള്ളവാർത്ത പ്രസിദ്ധീകരിച്ച മാതൃഭൂമി പത്രത്തിനും വാർത്ത തയ്യാറാക്കിയ ലേഖകനുമെതിരെ നിയമനടപടി സ്വീകരിക്കും. വ്യാജവാർത്തകൾ പ്രചരിപ്പിച്ച് വ്യക്തിഹത്യ നടത്താനുള്ള ഇത്തരം ശ്രമങ്ങൾ നിയമപരമായി നേരിടും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam