ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ 11-ാമത് രാജ്യാന്തര മാധ്യമ സമ്മേളനം ഒക്ടോബർ 16 മുതൽ ഒഹായോയിൽ

OCTOBER 2, 2026, 9:25 AM

സിൻസിനാറ്റി, ഒഹായോ: ഇന്ത്യൻ വംശജരായ മാധ്യമപ്രവർത്തകർ, പബ്ലിഷർമാർ, മാധ്യമ സംരംഭകർ, കമ്മ്യൂണിക്കേഷൻസ് പ്രൊഫഷണലുകൾ എന്നിവരുടെ കൂട്ടായ്മയായ ഇന്തോഅമേരിക്കൻ പ്രസ് ക്ലബ്ബിന്റെ 11-ാമത് വാർഷിക രാജ്യാന്തര മാധ്യമ സമ്മേളനം 2026 ഒക്ടോബർ 16 മുതൽ 18 വരെ ഒഹായോയിലെ സിൻസിനാറ്റി ഷാരോൺവില്ലിലുള്ള ഡെൽറ്റ ഹോട്ടൽസ് ബൈ മാരിയറ്റിൽ നടക്കും.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഈ ആഗോള സംഗമത്തിൽ വടക്കേ അമേരിക്ക, ഇന്ത്യ, യൂറോപ്പ്, പശ്ചിമേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള മുതിർന്ന മാധ്യമപ്രവർത്തകർ, നയരൂപകർത്താക്കൾ, നയതന്ത്രജ്ഞർ, അക്കാദമിക് വിദഗ്ദ്ധർ, വ്യവസായ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും. ധാർമ്മിക മാധ്യമപ്രവർത്തനം (ethical reporting), മാധ്യമ രംഗത്തെ ഡിജിറ്റൽ പരിവർത്തനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പ്രവാസി ആശയവിനിമയം, പത്രസ്വാതന്ത്ര്യം, ആഗോള വിവരസാങ്കേതിക രംഗത്തെ പുതിയ പ്രവണതകൾ എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്ക് സമ്മേളനം വേദിയാകും.

ഐ.എ.പി.സി. ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെയും ഡയറക്ടർ ബോർഡിന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രമുഖരുടെ മുഖ്യപ്രഭാഷണങ്ങൾ, പാനൽ ചർച്ചകൾ, ലീഡർഷിപ്പ് ഫോറങ്ങൾ, ശിൽപശാലകൾ, സാംസ്‌കാരിക പരിപാടികൾ എന്നിവ ഉണ്ടായിരിക്കും.

vachakam
vachakam
vachakam

സമ്മേളനത്തിൽ പങ്കെടുക്കുന്ന പ്രമുഖ വ്യക്തികളും വിശിഷ്ടാതിഥികളും:  മൈക്ക് ഡിവിൻ (ഒഹായോ ഗവർണർ), ഗ്രെഗ് ലാൻഡ്‌സ്മാൻ (യു.എസ്. കോൺഗ്രസ് അംഗം), ഡേവിഡ് ടെയ്‌ലർ (യു.എസ്. കോൺഗ്രസ് അംഗം), വിനയ് ക്വാത്ര (യു.എസിലെ ഇന്ത്യൻ അംബാസഡർ), അഫ്താബ് പുരേവാൽ (സിൻസിനാറ്റി മേയർ), ഡോ. എം. ആനന്ദ് പ്രകാശ് (കോൺസൽ ജനറൽ ഓഫ് ഇന്ത്യ), മാത്യു സാമുവൽ (പ്രമുഖ അന്വേഷണാത്മക പത്രപ്രവർത്തകൻ), മീര നായർ (ചലച്ചിത്ര താരം, മാധ്യമപ്രവർത്തക), മുഹമ്മദ് ഷിയാസ് (എം.എൽ.എ),അനീഷ് ജേക്കബ് (ബ്യൂറോ ചീഫ്, മാതൃഭൂമി), സേതു ലക്ഷ്മി (ന്യൂസ് ആൻകർ/ജേർണലിസ്റ്റ്, 24ഃ7 ടിവി), ഷാജി നായർ (ചീഫ് എഡിറ്റർ, പ്രസാധകൻ മാസിക), അസിത സഹീർ ( ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ്, മലയാളം 24 ന്യൂസ്)

ഐ.എ.പി.സി. വാർഷിക പുരസ്‌കാര സമർപ്പണം

വടക്കേ അമേരിക്കയിലെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രൊഫഷണലുകൾ, വ്യവസായികൾ, മാധ്യമപ്രവർത്തകർ, സാമൂഹിക നേതാക്കൾ എന്നിവർക്കുള്ള ഐ.എ.പി.സി. വാർഷിക പുരസ്‌കാരങ്ങൾ സമ്മേളനത്തിന്റെ ഭാഗമായി വിതരണം ചെയ്യും. ഒക്ടോബർ 17 ശനിയാഴ്ച വൈകുന്നേരം നടക്കുന്ന ഗ്രാൻഡ് ഗാല ചടങ്ങിലാണ് അവാർഡുകൾ സമ്മാനിക്കുക.

vachakam
vachakam
vachakam

നേതൃത്വത്തിന്റെ പ്രതികരണങ്ങൾ: മാധ്യമരംഗത്ത് വിശ്വാസ്യതയും സത്യസന്ധതയും ഉത്തരവാദിത്തവും കൂടുതൽ അനിവാര്യമായ ഒരു കാലഘട്ടത്തിലാണ് ഈ സമ്മേളനം നടക്കുന്നതെന്ന് ഐ.എ.പി.സി. ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് ചെയർമാൻ ഡോ. സതീഷ് കതുല പറഞ്ഞു. ധാർമ്മിക മാധ്യമപ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കാനും ഭൂഖണ്ഡങ്ങൾക്കപ്പുറമുള്ള മാധ്യമപ്രവർത്തകരെ പരസ്പരം ബന്ധിപ്പിക്കാനും ഐ.എ.പി.സി. പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാങ്കേതിക മുന്നേറ്റങ്ങളും വായനക്കാരുടെ/പ്രേക്ഷകരുടെ മാറുന്ന താത്പര്യങ്ങളും മാധ്യമരംഗത്ത് മാറ്റങ്ങൾ വരുത്തുന്ന ഈ സാഹചര്യത്തിൽ, ഗുണനിലവാരമുള്ള മാധ്യമപ്രവർത്തനത്തിന്റെ ഭാവി രൂപപ്പെടുത്താൻ സമ്മേളനം സഹായിക്കുമെന്ന് ഐ.എ.പി.സി. ഫൗണ്ടിംഗ് ചെയർമാൻ ജിൻസ്‌മോൻ സക്കറിയ വ്യക്തമാക്കി.

പുതിയ തലമുറയിലെ മാധ്യമപ്രവർത്തകർക്ക് വഴികാട്ടാനും അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്താനും സമ്മേളനം മികച്ചൊരു അവസരമായിരിക്കുമെന്ന് ഫൗണ്ടിംഗ് പ്രസിഡന്റ് അജയ് ഘോഷ് പറഞ്ഞു.

vachakam
vachakam
vachakam

2014ൽ സ്ഥാപിതമായ ഇന്തോഅമേരിക്കൻ പ്രസ് ക്ലബ്ബ് മാധ്യമരംഗത്തെ ധാർമ്മികതയും മികവും നിലനിർത്തുന്നതിനായി നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു. 11-ാമത് രാജ്യാന്തര മാധ്യമ സമ്മേളനത്തിലേക്കുള്ള രജിസ്‌ട്രേഷൻ തുടരുന്നു. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനുമായി https://indoamericanpressclub.com/imc സന്ദർശിക്കുക.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam