നോര്‍ത്ത് ഹോളിവുഡില്‍ ഭക്ഷണശാലയിലേക്ക് എസ്യുവി ഇടിച്ചുകയറി വന്‍ ദുരന്തം: മൂന്ന് മരണം; നിരവധി പേര്‍ക്ക് പരിക്ക്

NOVEMBER 11, 2026, 6:14 PM

ലോസ് ആഞ്ചല്‍സ്: നോര്‍ത്ത് ഹോളിവുഡ് മെട്രോ ബസ് സ്റ്റോപ്പിന് സമീപം കാല്‍നടയാത്രക്കാര്‍ക്ക് നേരെ എസ്യുവി ഇടിച്ചുകയറി മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റ അപകടത്തില്‍ മൂന്ന് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ചൊവ്വാഴ്ച വൈകുന്നേരം 5:55 ഓടെ ലാങ്ക്ഷര്‍ഷൈര്‍, ചാന്‍ഡ്ലര്‍ ബൊളിവാര്‍ഡുകള്‍ സംഗമിക്കുന്നത്തിടത്താണ് തല്‍സമയ ഭക്ഷണശാലയിലേക്ക് നിയന്ത്രം നഷ്ടപ്പെട്ട വെള്ള എസ്യുവി പാഞ്ഞുകയറിയത്.

അപകടത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ ലോസ് ആഞ്ചല്‍സ് ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് പാരാമെഡിക്‌സ് സംഘമാണ് പരിക്കേറ്റവരെ ഉടനടി ആശുപത്രിയിലേക്ക് മാറ്റിയത്. വാഹനം ഓടിച്ച അറുപതുകാരനായ ഡ്രൈവറും ഗുരുതര പരിക്കുകളോടെ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഡ്രൈവര്‍ മദ്യമോ മറ്റു ലഹരിവസ്തുക്കളോ ഉപയോഗിച്ചിരുന്നോ എന്ന് വ്യക്തമാക്കാന്‍ എല്‍എപിഡിയുടെ ലഹരി പരിശോധനാ വിദഗ്ദ്ധര്‍ ഇയാളെ നിരീക്ഷിച്ച് വരികയാണ്.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി എല്‍എപിഡി ചീഫ് ജിം മക്‌ഡൊണല്‍ വ്യക്തമാക്കി. തികച്ചും ശ്രദ്ധാപൂര്‍വ്വവും വിശദവുമായ അന്വേഷണത്തിലൂടെ മാത്രമേ അപകടത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താനാകൂ എന്നും ഇരകളുടെ കുടുംബങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നു എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച മേയര്‍ കാരെന്‍ ബേസ്, കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് പൊതുജനങ്ങളെ അറിയിക്കുമെന്നും വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam