യുവേഫ നേഷൻസ് ലീഗിൽ ഡെൻമാർക്കിനെതിരായ പോർച്ചുഗലിന്റെ തകർപ്പൻ വിജയം. കോപ്പൻഹേഗനിൽ നടന്ന മത്സരത്തിൽ രണ്ടു ഗോളുകളുടെ ലീഡിലാണ് പോർച്ചുഗൽ 4-2ന്റെ ഉജ്ജ്വല വിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ജോവോ കാൻസലോയും ഗൊൺസാലോ റാമോസും പോർച്ചുഗലിനായി ലക്ഷ്യം കണ്ടു.
എന്നാൽ മിക്കൽ ഡാംസ്ഗാർഡിലൂടെയും റാസ്മസ് ഹോജ്‌ലണ്ടിലൂടെയും ഡെൻമാർക്ക് മത്സരത്തിലേക്ക് ശക്തമായി തിരിച്ചെത്തി. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം കൂടിയായ ഹോജ്‌ലണ്ട് ഗോൾനേട്ടത്തിന് ശേഷം റൊണാൾഡോയുടെ ട്രേഡ്മാർക്ക് ആഘോഷമായ 'സിയു' ആവർത്തിച്ചത് ശ്രദ്ധേയമായി.
സമനില കുരുക്കിലകപ്പെടുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് ബ്രൂണോ ഫെർണാണ്ടസിന്റെ പാസിൽ നിന്ന് വിറ്റിൻഹ ഹെഡ്ഡറിലൂടെ പോർച്ചുഗലിനെ വീണ്ടും മുന്നിലെത്തിച്ചത്. തുടർന്ന് മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ജോവോ ഫെലിക്‌സ് കൂടി ഗോൾ പട്ടിക പൂർത്തിയാക്കിയതോടെ പറങ്കിപ്പടയുടെ വിജയം ഉറപ്പായി.
നോർവേക്കെതിരായ മത്സരത്തിൽ ബെഞ്ചിലിരുന്നതിനെ തുടർന്ന് ക്യാമ്പ് വിട്ട 41 കാരനായ സൂപ്പർ താരം റൊണാൾഡോയുടെ അഭാവത്തിലായിരുന്നു പോർച്ചുഗൽ ഈ മത്സരത്തിനിറങ്ങിയത്.
രാജ്യാന്തര ഫുട്‌ബോളിലെ എക്കാലത്തെയും വലിയ ഗോൾവേട്ടക്കാരനായ റൊണാൾഡോയുടെ അഭാവം ടീമിനെ എങ്ങനെ ബാധിക്കുമെന്ന ചോദ്യത്തിന് വിജയത്തിലൂടെ മറുപടി നൽകിയിരിക്കുകയാണ് പരിശീലകൻ ജോർജ് ജീസസ്.
മത്സരത്തിന് ശേഷം പ്രതികരിച്ച 72 കാരനായ കോച്ച് ജോർജ് ജീസസ് വ്യക്തമാക്കി:
'ഞാൻ ഇപ്പോഴും അതേ രീതിയിൽ തന്നെയാണ് ചിന്തിക്കുന്നത് സ്റ്റാറ്റസുള്ള കളിക്കാരുണ്ട്, അത് വളരെ വ്യക്തമാണ്. പക്ഷേ ഞാൻ വീണ്ടും പറയുന്നു, നിയമങ്ങൾ എല്ലാവർക്കും ഒരുപോലെയാണ്. എന്റെ പരിശീലന ജീവിതത്തിലുടനീളം ഞാൻ പിന്തുടർന്ന രീതിയാണിത്, അത് തുടരുകയും ചെയ്യും.'
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
