ഇന്ത്യാ പ്രസ് ക്ലബ്ബിന്റെ 'മാധ്യമശ്രീ' 'മാധ്യമരത്‌ന' പുരസ്‌കാര വിതരണം ജനുവരി 8ന് കൊച്ചിയിൽ

OCTOBER 2, 2026, 9:37 AM

ന്യൂ ജേഴ്‌സി: രണ്ടു പതിറ്റാണ്ടിനു മുൻപ് ന്യൂയോർക്കിൽ ജൻമം കൊണ്ട് ഇന്ന് പത്തു ചാപ്റ്ററുകളുമായി നൂറിലധികം അംഗങ്ങളുടെ പിന്തുണയോടെ അമേരിക്കൻ മലയാളിസമൂഹത്തിലെ  നിറസാന്നിധ്യമായ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മാധ്യമശ്രീ, മാധ്യമരത്‌ന പുരസ്‌കാര വേദിയാകാൻ കൊച്ചി ഒരുങ്ങുന്നു. മാധ്യമ രംഗത്തെ സമഗ്ര സംഭാവനകൾക്ക് നൽകുന്ന ഈ പുരസ്‌കാര ചടങ്ങ് 2027 ജനുവരി എട്ട്  വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു  മണിക്ക് കൊച്ചിയിലെ ഗോകുലം ഗ്രാൻഡ് പാർക്ക് ഹോട്ടൽ കൺവെൻഷൻ സെന്ററിൽ അരങ്ങേറും.

കേരളത്തിന്റെ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘടകനാകുമെന്നു പ്രതീക്ഷിക്കുന്ന ചടങ്ങിൽ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി ജോൺ, മറ്റു മന്ത്രിമാർ, സാമൂഹികസാംസ്‌കാരികരാഷ്ട്രീയമാധ്യമ രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കുന്ന വർണ്ണാഭമായ സായാഹ്നത്തിൽ പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്യും.

കേരളത്തിൽ നിരവധി വർഷങ്ങളായി നടത്തി വരുന്ന ഈ മാധ്യമ അവാർഡ് ദാന ചടങ്ങ് മാധ്യമ രംഗത്തെ തന്നെ ഏറ്റവും വലിയ പുരസ്‌കാര രാവായിരിക്കും. മാധ്യമശ്രീ പുരസ്‌കാര ജേതാവിന് ഒരു ലക്ഷം രൂപയും പ്രശംസാഫലകവും, മാധ്യമരത്‌ന പുരസ്‌കാര ജേതാവിന് 50,000 രൂപയും പ്രശംസാ ഫലകവും ലഭിക്കും. കൂടാതെ വിവിധ മേഖലകളിൽ മികവ് തെളിയിച്ച മാധ്യമ പ്രവർത്തകർക്കും പുരസ്‌കാരങ്ങൾ നൽകും.

vachakam
vachakam
vachakam

ഇതിനു വേണ്ടിയുള്ള നോമിനേഷൻ ഉടൻ തന്നെ സ്വീകരിക്കാനുള്ള ക്രമീകരണങ്ങൾ മാധ്യമങ്ങൾ വഴിയായി അറിയിക്കുന്നതായിരിക്കും.  മലയാളി മാധ്യമ പ്രവർത്തകർക്കാണ് പുരസ്‌കാരങ്ങൾക്ക് അർഹത.  മാധ്യമ പ്രവർത്തകർക്കു സ്വന്തമായും മികച്ച മാധ്യമ പ്രവർത്തകർക്ക് വേണ്ടി പൊതുജനങ്ങൾക്കും നോമിനേഷനുകൾ സമർപ്പിക്കാം. നോമിനേഷനുകൾ സമർപ്പിക്കാനുള്ള നിർദേശങ്ങൾ ഉടൻതന്നെ ഇന്ത്യാ പ്രസ് ക്ലബ്ബിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്ന് പ്രസിഡന്റ് രാജു പള്ളത്ത്, ജനറൽ സെക്രട്ടറി അനിൽ ആറന്മുള, ട്രെഷറർ ജയൻ ജോസഫ് എന്നിവർ അറിയിച്ചു.

മാധ്യമസാഹിത്യ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ അടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുക്കുക. മുതിർന്ന മാധ്യമപ്രവർത്തകരെയും വിവിധ മേഖലകളിൽ മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെച്ചവരെയും ചടങ്ങിൽ ആദരിക്കും.

ആർ. ശ്രീകണ്ഠൻ നായർ, എൻ.പി. രാജേന്ദ്രൻ, ഡി. വിജയമോഹൻ, ടി.എൻ. ഗോപകുമാർ, ജോണി ലൂക്കോസ്, എം.ജി. രാധാകൃഷ്ണൻ, ജോൺ ബ്രിട്ടാസ്, വീണാ ജോർജ്, ജോസി ജോസഫ്, ഉണ്ണി ബാലകൃഷ്ണൻ, പ്രശാന്ത് രഘുവംശം, നിഷാ പുരുഷോത്തമൻ വി.ബി. പരമേശ്വരൻ, ആർ. രാജഗോപാൽ എന്നിവരാണ് മുൻപ് മാധ്യമശ്രീ മാധ്യമര്തന പുരസ്‌കാരങ്ങൾക്ക് അർഹരായ മാധ്യമ പ്രവർത്തകർ.

vachakam
vachakam
vachakam

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: രാജു പള്ളത്ത് 732-429-9529, അനിൽ ആറൻമുള 713-882-7272, ജയൻ ജോസഫ് 215-744-7242 www.indiapressclub.org

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam